Connect with us

Kerala

വാഹനത്തിന് മുന്നില്‍ ചാടി യുവതി മരിച്ചു:ഭര്‍ത്താവിനെ കാണാനില്ല

വ്യാഴായ്ച ഉച്ചയോടെ ഇരുവരും ഒരുമിച്ചാണ് വീട് വിട്ടിറങ്ങിയത്.

Published

|

Last Updated

കൊല്ലം | കുന്നിക്കോടില്‍ നൃത്തസംഘം സഞ്ചരിച്ച ട്രാവലറിന് മുന്നിലേക്ക് ചാടി യുവതി മരിച്ചു. കുന്നിക്കോട് ആവണീശ്വരം മീനംകോട് കോളനിയില്‍ മീനംകോട് വീട്ടില്‍ ആര്‍ രാജി(38) ആണ് മരിച്ചത്. ഭര്‍ത്താവ് വിജേഷിനെ കാണാതായി. വിജേഷ് പുനലൂര്‍ ഡിപ്പോയിലെ കണ്ടക്ടറാണ്.

ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുന്നിലേക്ക് യുവതി അപ്രതീക്ഷിതമായി ചാടുകയായിരുന്നെന്ന് വാഹനത്തിന്റെ ഡ്രൈവര്‍ ശ്രീജിത്ത് പറഞ്ഞു. വ്യാഴായ്ച രാത്രിയാണ് അപകടം ഉണ്ടായത്. യുവതി വന്ന് ചാടിയ വാഹനത്തിന് പിറകിലുണ്ടായിരുന്ന മറ്റൊരു വാഹനത്തില്‍ കയറ്റി രാജിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാണാതായ ഭര്‍ത്താവിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാഴായ്ച ഉച്ചയോടെ ഇരുവരും ഒരുമിച്ചാണ് വീട് വിട്ടിറങ്ങിയത്. സാമ്പത്തിക ബാധ്യതയുണ്ടായിരുന്ന ഇവര്‍ വീട് പണയപ്പെടുത്തി ലോണെടുക്കുന്നത് സംബന്ധിച്ച് വ്യാഴാഴ്ച വൈകീട്ട് സംസാരിച്ചിരുന്നതായി വിളക്കുടി ഗ്രാമപ്പഞ്ചായത്തംഗം സുനി സുരേഷ് പറഞ്ഞു.

കുന്നിക്കോട്- പത്തനാപുരം റോഡില്‍ ആവണീശ്വരം റെയില്‍വേ സ്റ്റേഷന് മുന്നിലാണ് അപകടം നടന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ ആശുപത്രിയിലേക്ക് മാറ്റി

---- facebook comment plugin here -----

Latest