Connect with us

Kerala

കണ്ണൂരില്‍ പിഞ്ചു കുഞ്ഞിനെ വെട്ടിക്കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു; ഭാര്യ ഗുരുതരാവസ്ഥയില്‍

സംഭവ സമയം സതീശന്റെ മതാവ് വീട്ടിലുണ്ടായിരുന്നു.

Published

|

Last Updated

കണ്ണൂര്‍  | കുടിയാന്‍മലയില്‍ പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊന്നശേഷം പിതാവ് ആത്മഹത്യ ചെയ്തു. ഏരുവേശി മുയിപ്രയിലെ സതീശനാണ് ഒന്‍പത് മാസം പ്രായമുള്ള മകന്‍ ധ്യാന്‍ ദേവിനെ വെട്ടിക്കൊന്ന ശേഷം ജീവനൊടുക്കിയത്.

ഭാര്യ അഞ്ജുവിനെയും ഇയാള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഗുരുതരാവസ്ഥിലുള്ള അഞ്ജു ചികിത്സയിലാണ്. സംഭവ സമയം സതീശന്റെ മതാവ് വീട്ടിലുണ്ടായിരുന്നു. ഇവരെ മുറിക്കുള്ളില്‍ അടച്ചിട്ട ശേഷമാണ് സതീശന്‍ ക്രൂരകൃത്യം ചെയ്തത്.

വെള്ളിയാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ഭാര്യയെയും കുഞ്ഞിനെയും മാരകമായി വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം സതീശന്‍ സ്വയം കഴുത്ത് മുറിച്ച് മരിക്കുകയായിരുന്നു. . ഒന്നരവര്‍ഷം മുമ്പാണ് യുവാവ് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയത്. മാനസികപ്രശ്നങ്ങള്‍ക്ക് ചികിത്സ തേടുന്നയാളാണ് സതീശനെന്നും നാട്ടുകാര്‍ പറഞ്ഞു.

 

 

Latest