Connect with us

UAE

ലോക മാനുഷിക സേവന ദിനം; യു എ ഇ നടത്തുന്ന സഹായപ്രവര്‍ത്തനങ്ങള്‍ വീണ്ടും ശ്രദ്ധേയമാകുന്നു

ദുരിതബാധിതര്‍ക്കുള്ള ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, താമസം എന്നിവയില്‍ വ്യാപക ഇടപെടല്‍.

Published

|

Last Updated

അബൂദബി | ആഗസ്റ്റ് 19ന് ആചരിക്കുന്ന ലോക മാനുഷിക സേവന ദിനത്തിന് മുന്നോടിയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ദുരിതബാധിതര്‍ക്കായി യു എ ഇ നടത്തുന്ന സഹായപ്രവര്‍ത്തനങ്ങള്‍ വീണ്ടും ശ്രദ്ധേയമാകുന്നു. അടിയന്തര ഭക്ഷ്യസഹായം, ആരോഗ്യ പരിചരണം, വിദ്യാഭ്യാസം, താമസസൗകര്യം, ശുദ്ധജലം, സാമൂഹിക സംരക്ഷണം തുടങ്ങിയ മേഖലകളിലാണ് യു എ ഇയുടെ വിവിധ മാനുഷിക പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നത്.

യുദ്ധം, പ്രകൃതി ദുരന്തം, ഭക്ഷ്യപ്രതിസന്ധി തുടങ്ങിയ സാഹചര്യങ്ങളില്‍ അടിയന്തര സഹായം എത്തിക്കുന്നതിനൊപ്പം ദീര്‍ഘകാല പുനരധിവാസത്തിനും വികസനത്തിനും പിന്തുണ നല്‍കുന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍. യു എ ഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഡബ്ല്യു എ എം പുറത്തുവിട്ട റിപോര്‍ട്ടിലാണ് രാജ്യത്തിന്റെ മാനുഷിക ദൗത്യത്തിന്റെ വ്യാപ്തി വിശദീകരിക്കുന്നത്. ദുരിതബാധിത സമൂഹങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പുറമെ ആരോഗ്യ സംവിധാനങ്ങളുടെ പുനര്‍നിര്‍മാണം, കുട്ടികളുടെ വിദ്യാഭ്യാസം തുടരാനുള്ള സൗകര്യം, ഭക്ഷ്യസുരക്ഷ ഉറപ്പാക്കല്‍, അടിയന്തര താമസസൗകര്യം ഒരുക്കല്‍ തുടങ്ങിയ മേഖലകളിലും സഹായം നല്‍കുന്നുണ്ട്.

യു എ ഇയുടെ മാനുഷിക നയത്തില്‍ മതം, വംശം, ദേശീയത എന്നിവയുടെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവില്ലാതെ സഹായം എത്തിക്കുകയെന്ന സമീപനമാണ് പ്രധാനമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഗസ ഉള്‍പ്പെടെയുള്ള സംഘര്‍ഷബാധിത മേഖലകളിലും വിവിധ ദുരന്തബാധിത രാജ്യങ്ങളിലും യു എ ഇയുടെ സഹായ പദ്ധതികള്‍ തുടരുന്ന സാഹചര്യത്തിലാണ് ലോക മാനുഷിക സേവന ദിനം വീണ്ടും രാജ്യത്തിന്റെ അന്താരാഷ്ട്ര സഹായനയത്തിലേക്ക് ശ്രദ്ധ തിരിക്കുന്നത്.

Content Highlights: On World Humanitarian Day, the UAE’s extensive international aid operations and relief initiatives have drawn global attention once again. The nation continues to lead major global relief efforts, providing essential food, healthcare, and infrastructure support to millions in crisis-hit regions.

 

---- facebook comment plugin here -----

Latest