Connect with us

Kerala

മായാ രാഹുല്‍ പുതിയ ചെയര്‍പേഴ്‌സണ്‍; പാലാ നഗരസഭാ കൗണ്‍സിലില്‍ യു ഡി എഫിന് തിരിച്ചടി

20 അംഗ കൗണ്‍സിലില്‍ 16 പേരുടെ പിന്തുണ മായാ രാഹുലിന്‌ ലഭിച്ചു.

Published

|

Last Updated

കോട്ടയം | പാലാ നഗരസഭാ കൗണ്‍സിലിനെ ഇനി മായാ രാഹുല്‍ നയിക്കും. ഇന്ന് നടന്ന വോട്ടെടുപ്പില്‍ നഗരസഭയുടെ പുതിയ ചെയര്‍പേഴ്‌സണായി മായാ രാഹുല്‍ തിരഞ്ഞെടുക്കപ്പെട്ടു. മായാ രാഹുലിന് 16 വോട്ട് ലഭിച്ചപ്പോള്‍ യു ഡി എഫ് സ്ഥാനാര്‍ഥി റിയാ ചീരാംകുഴിക്ക് 10 വോട്ടാണ് കിട്ടിയത്. എല്‍ ഡി എഫിന്റെ പിന്തുണയോടെയാണ് സ്വതന്ത്ര കൗണ്‍സിലറായ മായാ രാഹുല്‍ മത്സരിച്ചത്. യു ഡി എഫ് വിമതരുടെ പിന്തുണയും അവര്‍ക്ക് ലഭിച്ചു. എല്ലാവരും ഒത്തൊരുമിച്ച് പോകണമെന്ന് തിരഞ്ഞെടുപ്പിനു ശേഷം അവര്‍ അഭ്യര്‍ഥിച്ചു.

ഇന്ന് രാവിലെ പതിനൊന്നിനാണ് വോട്ടെടുപ്പ് നടന്നത്. പാലാ ഡി ഇ ഒ ആയിരുന്നു വരണാധികാരി. നിശ്ചിത നടപടിക്രമങ്ങള്‍ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. നഗരസഭയിലെ നിലവിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ നിര്‍ണായകമായ മാറ്റത്തിന് വഴിയൊരുക്കുന്നതാണ് മായാ രാഹുലിന്റെ വിജയം. തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മായാ രാഹുല്‍ നഗരസഭാ കൗണ്‍സിലര്‍മാരോടും തനിക്ക് പിന്തുണ നല്‍കിയ എല്ലാവരോടും നന്ദി അറിയിച്ചു. നഗരസഭയുടെ വികസനത്തിനും ജനങ്ങളുടെ ആവശ്യങ്ങള്‍ക്കുമായി എല്ലാവരെയും ഒപ്പം നിര്‍ത്തി പ്രവര്‍ത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി.

പാര്‍ട്ടി വിട്ട കൗണ്‍സിലര്‍മാര്‍ തിരികെ വരുമെന്ന് യു ഡി എഫ് പ്രതീക്ഷിച്ചിരുന്നെങ്കിലും നടന്നില്ല. എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസത്തിലൂടെ മുന്‍ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കകണ്ടം ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടിരുന്നു. അഞ്ച് യു ഡി എഫ് കൗണ്‍സിലര്‍മാര്‍ പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്. വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാര്‍ക്ക് പുറമെ, മായാ രാഹുലും അവിശ്വാസത്തെ പിന്തുണച്ചു. ഇതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍പേഴ്‌സണ്‍ എന്ന രീതിയില്‍ ഖ്യാതി നേടിയ ദിയയുടെ സ്ഥാനം നഷ്ടമായി. വെറും ആറുമാസം മാത്രമേ ദിയ ചെയര്‍പേഴ്‌സണ്‍ കസേരയിലുണ്ടായിരുന്നുള്ളൂ.

പാലാ നഗരസഭയില്‍ എല്‍ ഡി എഫിനും യു ഡി എഫിനും കേവല ഭൂരിപക്ഷം ഇല്ലാതെ വന്നതോടെ സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിച്ച ബിനു പുളിക്കക്കണ്ടവും മകള്‍ ദിയാ ബിനു പുളിക്കക്കണ്ടവും ബിനുവിന്റെ സഹോദരന്‍ ബിജു പുളിക്കക്കണ്ടവും യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ആദ്യ ടേമില്‍ ചേയര്‍പേഴ്സണ്‍ സ്ഥാനം ദിയക്ക് നല്‍കുകയായിരുന്നു. എന്നാല്‍, ആറ് മാസം മാത്രമായിരുന്നു ദിയയുടെ ഭരണത്തിന് ആയുസ്സ്.

 

Content Highlights:
Maya Rahul has been elected as the new Chairperson of Pala Municipality. The outcome marks a major political setback for the UDF within the council. The political shift alters the current power dynamics in the Pala municipal council governance.

---- facebook comment plugin here -----

Latest