Kerala
ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ യുവതി വീണു; രക്ഷകരായി റെയില്‍വെ പോലീസ്
ശബരി എക്‌സ്പ്രസില്‍ കയറുന്നതിനിടയാണ് യുവതി ട്രെയിനിന് അടിഭാഗത്തോട് ചേര്‍ന്ന് പ്ലാറ്റ്‌ഫോമില്‍ വീണത്
തൃശ്ശൂര്‍ | ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ യുവതിയുടെ ജീവന്‍ രക്ഷിച്ച് റെയില്‍വേ പൊലീസ്. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. അപകടത്തിന്റെ സിസിടി ദൃശ്യങ്ങള്‍ പുറത്തുവന്നു. സമീപത്തായി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന റെയില്‍വേ പോലീസ് സിപിഒ വിനോദും, ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ സന്തോഷും ചേര്‍ന്നാണ് യുവതിയെ രക്ഷിച്ചത്.
സെക്കന്ദരബാദില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുന്ന ശബരി എക്‌സ്പ്രസില്‍ കയറുന്നതിനിടയാണ് യുവതി ട്രെയിനിന് അടിഭാഗത്തോട് ചേര്‍ന്ന് പ്ലാറ്റ്‌ഫോമില്‍ വീണത്. ട്രെയിന്‍ സ്റ്റേഷനില്‍ നിന്നും എടുത്തതിന് തൊട്ടുപിന്നാലെ യുവതി ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ബാലന്‍സ് നഷ്ടപ്പെട്ട് വീഴുകയായിരുന്നു.
Content Highlights: Railway police saved a woman who slipped while trying to board a moving Shabari Express train at Thrissur Railway Station. CPO Vinod and RPF officer Santhosh acted quickly to pull her to safety as she lost balance and fell near the platform edge. Dramatic CCTV footage of the rescue has been released.




