Connect with us

National

വേശ്യാവ്യത്തിക്ക് നിര്‍ബന്ധിച്ചതിന് യുവതി ജീവനൊടുക്കി; ഭര്‍ത്താവും ബന്ധുക്കളും അറസ്റ്റില്‍

വഴിവിട്ട ബന്ധങ്ങള്‍ക്കും വേശ്യാവൃത്തിക്കും നിര്‍ബന്ധിച്ചതായും, ഇതിന് വിസമ്മതിച്ചപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചതായും പരാതിയില്‍ ആരോപിക്കുന്നു.

Published

|

Last Updated

ബെംഗളുരു |  കര്‍ണാടകയിലെ ബീദര്‍ ജില്ലയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ബന്ധുക്കളും അറസ്റ്റില്‍. 22 കാരിയായ അഞ്ജനാബായ് ശേഖര്‍ പാട്ടീല്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെയും കുടുംബാംഗങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിന്റെ വീട്ടുകാരുടെ പീഡനവും വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചതു മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന്  ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ബസവകല്യാണിലെ ഓം കോളനിയിലുള്ള വീട്ടിലാണ് അഞ്ജനാബായിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബീദര്‍ ജില്ലയിലെ ഭാല്‍ക്കി സ്വദേശിനിയായ അഞ്ജനാബായ് 2022-ലാണ് ശേഖര്‍ പാട്ടീലിനെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് 11 മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്.

അഞ്ജനാബായിയുടെ പിതാവ് വിജയകുമാര്‍ നല്‍കിയ പരാതി പ്രകാരം, ഭര്‍ത്താവിന്റെ വീട്ടുകാര്‍ അവളെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. വഴിവിട്ട ബന്ധങ്ങള്‍ക്കും വേശ്യാവൃത്തിക്കും നിര്‍ബന്ധിച്ചതായും, ഇതിന് വിസമ്മതിച്ചപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചതായും പരാതിയില്‍ ആരോപിക്കുന്നു.

പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. ഭര്‍ത്താവ് ശേഖര്‍ പാട്ടീല്‍ ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

---- facebook comment plugin here -----

Latest