Kerala
റഷ്യയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതിയും യുവാവും അറസ്റ്റില്‍
കോഴിക്കോട് നടുവല്ലൂര്‍ കുനത്തില്‍ ഫിദ ഫാത്തിമ (28), കൊണ്ടോട്ടി മേലേക്കുഴിപ്പറമ്പില്‍ അഹമ്മദ് അജ്‌നാസ് (27) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

വേലൂര്‍| മോസ്‌കോയിലെ സെച്ചനോവ് സര്‍വകലാശാലയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ പ്രതികളെ അറസ്റ്റുചെയ്തു പോലീസ്. കോഴിക്കോട് നടുവല്ലൂര്‍ കുനത്തില്‍ ഫിദ ഫാത്തിമ (28), കൊണ്ടോട്ടി മേലേക്കുഴിപ്പറമ്പില്‍ അഹമ്മദ് അജ്‌നാസ് (27) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
വേലൂര്‍ സ്വദേശിനി ഫാത്തിമ റിഷയുടെ പരാതിയിലാണ് അറസ്റ്റ്. മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് പ്രതികള്‍ 14.08 ലക്ഷം കൈപ്പറ്റിയെന്നാണ് പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----