Connect with us

Vizhinjam port construction and strike

മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് സ്വീകാര്യമല്ല: സമരം തുടരുമെന്ന് വിഴിഞ്ഞം സമര സമിതി

അതീവ സുരക്ഷാ മേഖലയിലും സമരക്കാര്‍ കടന്നുവെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍

Published

|

Last Updated

തിരുവനന്തപുരം മുഖ്യമന്ത്രിയ നിയമസഭയില്‍ പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് വിഴിഞ്ഞം സംരക്ഷണ സമിതി. സമരം കൂടുതല്‍ ശക്തമാക്കി തുടരുമെന്നും ലത്തീന്‍ അതിരൂപത ഭാരവാഹി മാധ്യമങ്ങളോട് പ്രതികരിച്ചു.

രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വിജിലന്‍സ് റിപ്പോര്‍ട്ടും പുറത്തുവിടണം. തുറമുഖ നിര്‍മാണ പഠനം നടത്തിയ എന്‍ ഐ ഒ ടി അദാനിയുടെ ഏജന്‍സി പോലെയാണ് പ്രവര്‍ത്തിച്ചതെന്നും ലത്തീന്‍ അതിരൂപത വിമര്‍ശിച്ചു.

അതിനിടെ വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കാനാകില്ലെന്ന നിലപാട് സര്‍ക്കാര്‍ ഹൈക്കോടതിയിലും ആവര്‍ത്തിച്ചു. അതീവ സുരക്ഷാ മേഖലയില്‍ പോലും സമരക്കാര്‍ കടന്നുവെന്നും നിര്‍മാണം സ്തംഭിച്ചിരിക്കുകയാണെന്നും അദാനി ഗ്രൂപ്പും കോടതിയില്‍ പറഞ്ഞു. സമരത്തില്‍ പുരോഹിതരും ഉണ്ടെന്ന് ഹരജിക്കാര്‍ കോടതിയില്‍ പറഞ്ഞു.