Connect with us

Kerala

സുസജ്ജം ശബരിമല; മകരവിളക്കിന് വിപുലമായ ക്രമീകരണങ്ങള്‍

മകരവിളക്ക് ദിവസം പമ്പയില്‍ നിന്ന് പ്രവേശനം 11.30 വരെ

Published

|

Last Updated

ശബരിമല |  മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട അവസാനഘട്ട ഒരുക്കങ്ങളിലാണ് ശബരിമല. മകരവിളക്ക് ദിവസം 1.5 ലക്ഷം മുതല്‍ രണ്ട് ലക്ഷം പേരെയാണ് സന്നിധാനത്തും പരിസരപ്രദേശങ്ങളിലുമായി പ്രതീക്ഷിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. നിലവിലുള്ള 2500 പോലീസുകാ4ക്ക് പുറമേ 250 ഉദ്യോഗസ്ഥര്‍ കൂടി മകരവിളക്ക് സമയത്ത് സന്നിധാനത്തുണ്ടാകും. അതിന് പുറമേ 125 പേരടങ്ങുന്ന ബോംബ് സ്വാഡും റാപ്പിഡ് ആക്ഷ9 ഫോഴ്സും എന്‍ ഡി ആര്‍ എഫ് സംഘവും പോലീസ് കമാന്‍ഡോകളും സുരക്ഷയുറപ്പാക്കാന്‍ രംഗത്തുണ്ടാകും. മകരവിളക്ക് ദിവസമായ ജനുവരി 15ന് രാവിലെ 11.30 യ്ക്ക് ശേഷം പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ഭക്തരെ കയറ്റിവിടില്ല. മകരവിളക്കുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുടെ സംയുക്ത പരിശോധന ദേവസ്വം സ്പെഷ്യല്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് നടക്കും.

എക്സിറ്റ് റൂട്ടുകള്‍

മകരവിളക്ക് ദര്‍ശനം കഴിഞ്ഞ് തിരികെ പോകുന്ന ഭക്തര്‍ക്കായി നാല് എക്സിറ്റ് റൂട്ടുകളാണ് നിശ്ചയിച്ചിട്ടുള്ളത്. പാണ്ടിത്താവളം ജങ്ഷനില്‍ നിന്ന് വലതുഭാഗത്ത് കൂടി താഴെ മാളികപ്പുറത്തേക്കുള്ള ഇറക്കം ഇറങ്ങി, അന്നദാന മണ്ഡപത്തിന്റെ പുറകിലൂടെ ബെയ്ലി പാലം കയറി ജീപ്പ് റോഡിലേക്ക് എത്തുന്നതാണ് ഒന്നാമത്തെ റൂട്ട്.
പാണ്ടിത്താവളം ജങ്ഷനില്‍ നിന്ന് ഇടതുഭാഗത്തിലൂടെ ദര്‍ശന കോംപ്ലക്സിന്റെ താഴ്ഭാഗത്ത് കൂടി, കൊപ്രാക്കളം വഴി നടപ്പന്തലിന്റെ പിന്‍വശത്തു കൂടെ, കെ എസ് ഇ ബി ജങ്ഷനില്‍ എത്തി ജീപ്പ് റോഡിലേക്ക് പോകുന്നതാണ് രണ്ടാമത്തെ റൂട്ട്.
മൂന്നാമത്തെ റൂട്ട് മാളികപ്പുറം ഭാഗത്തുനിന്ന് പ്രധാന നടപന്തലിലൂടെയും ഫ്ലൈ ഓവറിലൂടെയും കെ എസ് ഇ ബി ജങ്ഷനില്‍ എത്തി ജീപ്പ് റോഡിലേക്ക് പോകുന്നതാണ്. വടക്കേ നടയുടെ പിന്‍ഭാഗത്ത് ദര്‍ശനത്തിനായി നില്‍ക്കുന്നവര്‍ക്ക് ദേവസ്വം മെസ്സ് ഭാഗത്തുകൂടിയും ഭസ്മക്കുളം വഴിയും ബെയിലി പാലത്തില്‍ എത്തി ജീപ്പ് റോഡില്‍ എത്തുന്നതാണ് നാലാമത്തെ എക്സിറ്റ് റൂട്ട്. മകരവിളക്കുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി അഡീഷണ ജില്ലാ മജിസ്ട്രേറ്റ് സൂരജ് ഷാജിയുടെയും സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ എസ് സുജിത് ദാസിന്റെയും നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് അവലോകന യോഗം ചേര്‍ന്നു.

 

Latest