Kerala
വിഴിഞ്ഞം സമരം: തീവ്രവാദ ബന്ധം തള്ളാതെ എ ഡി ജി പി; നിയമ നടപടികള്‍ തുടരും
പ്രതികളെ തിരിച്ചറിഞ്ഞാല്‍ അറസ്റ്റുണ്ടാകും.
തിരുവനന്തപുരം | വിഴിഞ്ഞം സമരത്തില്‍ തീവ്രവാദ ബന്ധം തള്ളാതെ എ ഡി ജി പി. എം ആര് അജിത് കുമാര്‍. സമരത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. ബാഹ്യ ഇടപെടലുകള്‍ ഉള്‍പ്പെടെ അന്വേഷിക്കുന്നുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്.
ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ കേസുകളില്‍ നിയമ നടപടികള്‍ തുടരും. പ്രതികളെ തിരിച്ചറിഞ്ഞാല്‍ അറസ്റ്റുണ്ടാകുമെന്നും എ ഡി ജി പി വ്യക്തമാക്കി.
---- facebook comment plugin here -----