Connect with us

vizhinjam port

വിഴിഞ്ഞം: തങ്ങള്‍ വികസനത്തിനെതിരല്ലെന്നു ലത്തീന്‍ ഇടവക വികാരി

മന്ത്രി സജി ചെറിയാനുമായി നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നും മന്ത്രിയില്‍ നിന്നും ഉണ്ടായത് അനുകൂലമായ സമീപനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം | തങ്ങള്‍ വികസനത്തിനെതിരല്ലെന്നും എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കണമെന്നും ലത്തീന്‍ ഇടവക വികാരി മോണ്‍.നിക്കോളാസ്. വിഴിഞ്ഞം തുറമുഖ വിഷ യത്തില്‍ മന്ത്രി സജി ചെറിയാനുമായി നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നും
മന്ത്രിയില്‍ നിന്നും ഉണ്ടായത് അനുകൂലമായ സമീപനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങിലേക്ക് ഔദ്യോഗികമായ ക്ഷണമുണ്ടെന്നും പങ്കെടുക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ലത്തീന്‍ അതിരൂപത വികാര്‍ ജനറല്‍ ഫാ.യൂജിന്‍ പെരേര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങ് കണ്ണില്‍ പൊടിയിടാനാണെന്നും തുറമുഖത്തേക്കുള്ള ക്രെയ്ന്‍ വരുന്നതിന് എന്തിനാണ് ഈ മാമാങ്കമെന്നുമായിരുന്നു അദ്ദേഹം ചോദിച്ചു.

 

Latest