Kerala
വെമ്പായത്ത് ബാറിലുണ്ടായ സംഘര്‍ഷം: പൊള്ളലേറ്റ ഒരാള്‍ കൂടി മരിച്ചു
ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി.
തിരുവനന്തപുരം| വെമ്പായത്ത് ബാറിലുണ്ടായ സംഘര്‍ഷത്തിനിടെ പൊള്ളലേറ്റ ഒരാള്‍ കൂടി മരിച്ചു. വെമ്പായം സ്വദേശി നൗഫലാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവാസ്, അനീഷ് എന്നിവര്‍ നേരത്തെ മരിച്ചിരുന്നു.
വെമ്പായം ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ട്‌സ്‌ന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ബാറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. അനീഷ് പമ്പില്‍ നിന്ന് പെട്രോള്‍ എത്തിച്ച് സുഹൃത്തുക്കള്‍ക്ക് മുകളിലേക്ക് ഒഴിച്ച് കത്തിക്കുകയായിരുന്നു. അരുണ്‍, നൗഫല്‍, റിയാസ്, ശ്യാം,നവാസ് എന്നിവര്‍ക്കാണ് സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റിരുന്നത്. എല്ലാവരും മദ്യലഹരിയിലായിരുന്നു. അനീഷിനെതിരെ പോലീസ് കൊലപാതക കുറ്റവും ചുമത്തി കേസെടുത്തിരുന്നു.
Content Highlights:
The death toll in the Vembayam bar fire conflict has risen to three after Naufal passed away while undergoing treatment. The incident occurred when Aneesh poured petrol on his friends during an altercation. Police have charged Aneesh with murder as investigations continue into the tragedy.




