Business
ടിക്കറ്റ് നിരക്കിൽ വൻ ഇളവും അധിക ലഗേജ് ആനുകൂല്യവുമായി Emirates; ആർക്കൊക്കെ ലഭിക്കും?
ഇക്കോണമി ക്ലാസ് ടിക്കറ്റുകൾക്ക് 10 ശതമാനം വരെയും പ്രീമിയം ഇക്കോണമി, ബിസിനസ് ക്ലാസ് ടിക്കറ്റുകൾക്ക് 5 ശതമാനം വരെയും ഇളവുകൾ വിദ്യാർത്ഥികൾക്ക് ലഭിക്കും.
ദുബൈ | പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സ് (Emirates Airline) വിദ്യാർത്ഥികൾക്കായി എയർഫെയർ ഡിസ്കൗണ്ടും (Airfare Discount) പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. 16 നും 31 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. 2027 മാർച്ച് 31 ന് മുമ്പ് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് സ്റ്റുഡന്റ് (STUDENT) എന്ന പ്രൊമോഷനൽ കോഡ് ഉപയോഗിച്ച് ഈ ആനുകൂല്യം നേടാം. ഓഫർ ഉപയോഗപ്പെടുത്തുന്നവർ ചെക്ക് ഇൻ ചെയ്യുന്ന സമയത്ത് സാധുവായ സ്റ്റുഡന്റ് ഐ ഡി അല്ലെങ്കിൽ സ്കൂൾ അഡ്മിഷൻ ലെറ്റർ ഹാജരാക്കേണ്ടതുണ്ട്.
ഇക്കോണമി ക്ലാസ് (Economy Class) ടിക്കറ്റുകൾക്ക് 10 ശതമാനം വരെയും പ്രീമിയം ഇക്കോണമി (Premium Economy), ബിസിനസ് ക്ലാസ് (Business Class) ടിക്കറ്റുകൾക്ക് 5 ശതമാനം വരെയും ഇളവുകൾ വിദ്യാർത്ഥികൾക്ക് ലഭിക്കും. ഇതിനുപുറമെ യാത്രക്കാർക്ക് ഫ്ലെക്സിബിൾ ഓപ്ഷനുകളും ലഭ്യമാണ്.

യു എസ്, കാനഡ എന്നിവിടങ്ങളിലേക്കും അവിടെ നിന്നുമുള്ള യാത്രകൾ ഒഴികെ, വിദ്യാർത്ഥികൾക്ക് 10 കിലോഗ്രാം അധിക ബാഗേജ് അലവൻസും (Baggage Allowance) അതോടൊപ്പം ഒരു അധിക ലഗേജും കൊണ്ടുപോകാൻ അനുവാദമുണ്ട്.
ഇതിനുപുറമെ എമിറേറ്റ്സ് തങ്ങളുടെ വെബ്സൈറ്റിലും ആപ്പിലും ക്രിപ്റ്റോകറൻസി (Cryptocurrency) വഴിയും പണമടയ്ക്കാനുള്ള സൗകര്യം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ലൈസൻസുള്ള ക്രിപ്റ്റോ എക്സ്ചേഞ്ച് കമ്പനിയായ ക്രിപ്റ്റോ കോമുമായി (Crypto.com) പങ്കാളിത്തത്തിലാണ് എമിറേറ്റ്സ് ഡിജിറ്റൽ ക്രിപ്റ്റോ പേയ്മെന്റുകൾ ലഭ്യമാക്കുന്നത്. എമിറേറ്റ്സ് വെബ്സൈറ്റിലും എമിറേറ്റ്സ് ആപ്പിലും ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ചെക്കൗട്ടിൽ ക്രിപ്റ്റോ കോം പേ തെരഞ്ഞെടുക്കാം. യു എ ഇ സെൻട്രൽ ബാങ്കിന്റെ സ്റ്റോർഡ് വാല്യൂ ഫെസിലിറ്റീസ് ലൈസൻസ് ലഭിച്ച ആദ്യ വെർച്വൽ അസറ്റ് സർവീസ് പ്രൊവൈഡറാണ് ക്രിപ്റ്റോ കോം. യു എ ഇ ദിർഹത്തിൽ നിരക്ക് നിശ്ചയിക്കുന്ന ബുക്കിംഗുകൾക്കാണ് ഈ സൗകര്യം നിലവിൽ ലഭ്യമാകുക.
Content Highlights
Emirates offers up to 10 percent airfare discounts and extra baggage benefits for students aged 16 to 31 booking by March 31, 2027 using code STUDENT. Valid student ID required at check in.





