Kerala
തിരഞ്ഞെടുപ്പ് കാലത്ത് വി ഡി സതീശന്‍ ആര്‍ എസ് എസ് നേതാവിനെ രഹസ്യമായി കണ്ടു; വീണ്ടും ആരോപണവുമായി ആര്‍ വി ബാബു
സതീശന്‍ ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രം കളവാണെങ്കില്‍ നിയമ നടപടി സ്വീകരിക്കൂവെന്ന് ആര്‍ വി ബാബു
കൊച്ചി | പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വീണ്ടും ആരോപണവുമായി ഹിന്ദു ഹൈക്യവേദി നേതാവ് ആര്‍ വി ബാബു . വിഡി സതീശന്‍ ആര്‍എസ്എസി നോട് വോട്ട് ചോദിച്ചുവെന്ന് ആര്‍ വി ബാബു ആരോപിച്ചു. 2001ലും 2006 ലും സതീശന്‍ ആര്‍ എസ് എസ് നേതാവിനെ രഹസ്യമായി കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പറവൂരിലെ ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്ന് സതീശന്‍ കള്ളം പറയുകയാണ്. തന്റെ മോശം പശ്ചാത്തലം എന്താണെന്നു സതീശന്‍ പറയണം. സ്വപ്ന സുരേഷിന്റേതും സരിത നായരുടേതും നല്ല പശ്ചാത്തലം ആയതു കൊണ്ടാണോ സതീശന്‍ മറുപടി പറയുന്നതെന്നും ആര്‍ വി ബാബു ചോദിച്ചു .
സതീശന്‍ ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രം കളവാണെങ്കില്‍ നിയമ നടപടി സ്വീകരിക്കൂവെന്ന് ആര്‍ വി ബാബു വെല്ലുവിളിച്ചു.സതീശന്‍ ആദര്‍ശത്തിന്റെ പൊയ്മുഖം അണിയുന്നു.ഒരു ഫ്യൂഡല്‍ മാടമ്പിയെ പോലെ അദ്ദേഹം സംവാദങ്ങളില്‍ നിന്ന് പിന്മാറുന്നു.സതീശന്റെ സ്ഥാപിത താല്പര്യങ്ങളെ എതിര്‍ത്തു തുടങ്ങിയപ്പോള്‍ സംഘ പരിവാര്‍ ശത്രുക്കളായെന്നും ആര്‍ വി ബാബു കുറ്റപ്പെടുത്തി.







