Connect with us

Kerala

വാവ സുരേഷിന് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്

വാവ സുരേഷ് സഞ്ചരിച്ച കാര്‍ തിരുവനന്തപുരം കിളിമാനൂരിന് സമീപത്തു വച്ച് കെ എസ് ആര്‍ ടി സി ബസിലിടിക്കുകയായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | വാവ സുരേഷിനു വാഹനാപകടത്തില്‍ ഗുരുതര പരുക്ക്. കാര്‍ കെ എസ് ആര്‍ ടി സി ബസില്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് പരുക്കേറ്റത്. വാവ സുരേഷ് സഞ്ചരിച്ച കാര്‍ തിരുവനന്തപുരം കിളിമാനൂരിന് സമീപത്തു വച്ച് ബസിലിടിക്കുകയായിരുന്നു.

വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാവ തിരുവനന്തപുരത്തു നിന്ന് നിലമേലിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

---- facebook comment plugin here -----

Latest