vava suresh
വാവാ സുരേഷിനെ വെൻ്റിലേറ്ററിൽ നിന്ന് മാറ്റി; ഐ സി യുവിൽ നിരീക്ഷണത്തിൽ
അദ്ദേഹത്തിൻ്റെ ആരോഗ്യ നിലയിൽ വലിയ പുരോഗതി
കോട്ടയം | പാമ്പിനെ പിടിക്കുന്നതിനിടെ കടിയേറ്റ വാവാ സുരേഷിനെ വെൻ്റിലേറ്ററിൽ നിന്ന് മാറ്റി. 48 മണിക്കൂർ വരെ ഐ സി യു നിരീക്ഷണത്തിൽ തുടരും. അദ്ദേഹത്തിൻ്റെ ആരോഗ്യ നിലയിൽ വലിയ പുരോഗതിയുണ്ടെന്നും കോട്ടയം മെഡി. കോളജ് ആശുപത്രി അധികൃതർ പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
ഡോക്ടർമാരുടെയും നഴ്സുമാരുടെയും അന്വേഷണങ്ങളോട് വാവ സുരേഷ് പ്രതികരിച്ചതായാണ് റിപ്പോർട്ട്. ദിവസങ്ങൾക്ക് മുമ്പാണ് കോട്ടയത്ത് വെച്ച് വാവ സുരേഷിന് മൂർഖൻ്റെ കടിയേറ്റത്. പാമ്പിനെ പിടികൂടി ചാക്കിൽ കയറ്റുന്നതിനിടെ അദ്ദേഹത്തിൻ്റെ തുടയിൽ പാമ്പ് കടിക്കുകയായിരുന്നു.







