Connect with us

National

യു എസ് വൈസ് പ്രസിഡന്റ് ഇന്ന് ഇന്ത്യയില്‍; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

സാമ്പത്തിക സഹകരണം, പ്രതിരോധ പങ്കാളിത്തം, പ്രാദേശിക സുരക്ഷ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അമേരിക്കയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം

Published

|

Last Updated

ന്യൂഡല്‍ഹി |  നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഇന്ന് എത്തും. ഇന്ത്യയില്‍ എത്തുന്ന അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.

രാവിലെ പത്തിന് ഡല്‍ഹി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെയും കുടുംബത്തെയും വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക ബഹുമതികളോടെ സ്വീകരിക്കും. ഇന്ന് വൈകുന്നേരം 6.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വാന്‍സ് കുടുംബത്തോടൊപ്പം നാളെ ജയ്പുരിലേക്ക് തിരിക്കും.

ബുധനാഴ്ച ആഗ്ര സന്ദര്‍ശിച്ചശേഷം വ്യാഴാഴ്ച പുലര്‍ച്ചെ അദ്ദേഹം അമേരിക്കയിലേക്ക് തിരികെ പോകും. വാന്‍സിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. സാമ്പത്തിക സഹകരണം, പ്രതിരോധ പങ്കാളിത്തം, പ്രാദേശിക സുരക്ഷ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അമേരിക്കയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം

 

---- facebook comment plugin here -----

Latest