Connect with us

International

വെള്ളിയാഴ്ചയോടെ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറക്കും; ഡോണള്‍ഡ് ട്രംപ്

വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ ഔദ്യോഗികമായി കരാര്‍ ഒപ്പിട്ടശേഷം, വ്യവസ്ഥകള്‍ പരസ്യപ്പെടുത്തും.

Published

|

Last Updated

ന്യൂഡല്‍ഹി| ഹോര്‍മുസ് കടലിടുക്ക് വെള്ളിയാഴ്ചയോടെ പൂര്‍ണമായും തുറക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.ഇറാനുമായി സമാധാന കരാര്‍ ഒപ്പിട്ടെന്നും ഡിജിറ്റലായാണ് ഒപ്പിട്ടതെന്നും ട്രംപ് പറഞ്ഞു. ഹോര്‍മൂസ് കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് പോകാമെന്നും ട്രംപ് പറഞ്ഞു. വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ ഔദ്യോഗികമായി കരാര്‍ ഒപ്പിട്ടശേഷം, വ്യവസ്ഥകള്‍ പരസ്യപ്പെടുത്തും. യുഎസ് ഇറാന് പണം നല്‍കുമെന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.

ഹോര്‍മുസ് തുറക്കുകയായിരുന്നു കരാറിന്റെ ആദ്യ ഭാഗമെന്നും അമേരിക്കയും ഇറാനും പറഞ്ഞു. കരാറില്‍ ഒപ്പിട്ടതിന് പിന്നാലെ എണ്ണക്കപ്പലുകള്‍ ഹോര്‍മുസ് വഴി സഞ്ചരിച്ച് തുടങ്ങി. ഇറാന്‍ ആണവായുധം ഉണ്ടാക്കില്ലെന്ന് ഉറപ്പായെന്നും ഇരുരാജ്യങ്ങളും തമ്മില്‍ ശക്തമായ നയതന്ത്രത്തില്‍ ഏര്‍പ്പെട്ടെന്നും ട്രംപ് വ്യക്തമാക്കി. പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള കരാറില്‍ ഉടന്‍ ഒപ്പു വെക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
അതേസമയം, ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ പ്രത്യേക ടോള്‍ ഏര്‍പ്പെടുത്തില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പറഞ്ഞു. ഇറാനില്‍ നിന്നുള്ള ചരക്കുകളുമായി കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്നുവെന്ന് ഇറാന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ പുതിയ കരാറിന് പിന്നാലെ വിയോജിപ്പ് പരസ്യമാക്കി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. പശ്ചിമേഷ്യയില്‍ സമാധാനം ലക്ഷ്യമിട്ട് അമേരിക്ക മുന്നോട്ട് വെച്ച നിര്‍ദേശങ്ങളോട് ഭാഗികമായി മുഖംതിരിക്കുന്ന നിലപാടാണ് നെതന്യാഹു സ്വീകരിച്ചിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ ലെബനാനിലെ സുരക്ഷാ ബഫര്‍ മേഖലയില്‍ നിന്നുള്ള സൈനിക പിന്മാറ്റം ഉണ്ടാകില്ലെന്ന് നെതന്യാഹു അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പറഞ്ഞു.

ഈ കരാര്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനമാണെന്ന് നെതന്യാഹു പ്രതികരിച്ചു. ഇസ്‌റാഈലിന് അതിന്റേതായ സ്വന്തം താല്പര്യങ്ങളും ലക്ഷ്യങ്ങളുമുണ്ട്. തനിക്ക് ഈ കരാറിന്റെ പൂര്‍ണമായ ഉള്ളടക്കം എന്താണെന്ന് ഇപ്പോഴും അറിയില്ല. എന്നാല്‍ ഏതെങ്കിലും ഒരു കരാറിന്റെ പേരില്‍ തന്റെ കൈകള്‍ ബന്ധിക്കപ്പെടുന്ന പ്രശ്നമേ ഉദിക്കുന്നില്ല. ഇസ്‌റാഈലിന്റെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights:
US President Donald Trump announced a digital peace agreement with Iran to fully open the Strait of Hormuz by Friday. The official signing ceremony will take place in Geneva, establishing strong diplomatic relations and ensuring Iran stops nuclear weapons development. Israeli Prime Minister Benjamin Netanyahu openly expressed disagreement, stating that Israel prioritized its own security interests.

 

Latest