Connect with us

Saudi Arabia

യു എസ് ക്രൂഡ് ഓയിൽ ശേഖരത്തിൽ 328,000 ബാരലിന്റെ കുറവ്

അഞ്ച് ആഴ്ചകൾക്കിടയിൽ അമേരിക്കൻ എണ്ണശേഖരത്തിൽ ഉണ്ടാകുന്ന ആദ്യത്തെ കുറവാണിത്.

Published

|

Last Updated

വാഷിംങ്ടൺ / സിംഗപ്പൂർ|യു എസിലെ ക്രൂഡ് ഓയിൽ ശേഖരത്തിൽ 328,000 ബാരലിന്റെ കുറവ് രേഖപ്പെടുത്തി. അമേരിക്കൻ പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ട് (API) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ച് ആഴ്ചകൾക്കിടയിൽ അമേരിക്കൻ എണ്ണശേഖരത്തിൽ ഉണ്ടാകുന്ന ആദ്യത്തെ കുറവാണിത്. ക്രൂഡ് ഓയിൽ കുറവുണ്ടായെന്ന കണക്കുകൾ ആഗോള വിപണിയിലെ എണ്ണവിലയെയും വിതരണത്തെയും സാരമായി ബാധിക്കും. വിപണിയിൽ ആവശ്യം കൂടുതൽ സൂചിപ്പിക്കുകയും എണ്ണവില ഉയരാൻ കാരണമാവുകയും ചെയ്യും.

ഹോർമുസ് കടലിടുക്ക് വിഷയത്തിൽ ഇറാനിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള പരസ്പരവിരുദ്ധമായ സന്ദേശങ്ങൾ നിക്ഷേപകർ വിലയിരുത്തി. തുടർന്നുണ്ടായ വിതരണ അനിശ്ചിതത്വത്തിനിടയിൽ എണ്ണവില നേരിയ തോതിൽ ഉയർന്നത്തോടെ തുടർച്ചയായ നാലാം ദിവസവും നേട്ടം കൈവരിച്ചു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 26 സെന്റ് അഥവാ 0.29% ഉയർന്ന് 91.28 ഡോളറിലെത്തി.

അതേസമയം യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 37 സെന്റ് ഉയർന്ന് 85.31 ഡോളറിലെത്തി. അമേരിക്കയും ഇറാനും തമ്മിലുള്ള വ്യാപാര യുദ്ധം അവസാനിപ്പിക്കുമെന്ന പ്രതീക്ഷകൾ മങ്ങിയതിനെത്തുടർന്ന് രണ്ട് ബെഞ്ച്മാർക്കുകളും ജൂലൈ 24 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലെ ഗതാഗതം കനത്ത നിയന്ത്രണവും, ബാബ് അൽ-മാൻദബ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണവും ഉക്രൈൻ -റഷ്യ സംഘർഷവും നിലവിലെ എണ്ണ കയറ്റുമതിക്ക് വലിയ ഭീഷണിയാണ് ഉയർത്തിയിരിക്കുന്നത്.

Content Highlights:
US crude oil inventories dropped by 328,000 barrels according to API data, marking the first decline in five weeks. Brent crude rose to $91.28 and WTI climbed to $85.31 per barrel. Supply uncertainties in the Strait of Hormuz and Bab al-Mandeb continue to impact global oil prices.

 

---- facebook comment plugin here -----

Latest