Kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; പി എസ് പ്രശാന്ത് വീണ്ടും റിമാന്‍ഡില്‍
പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വാദം തുടരും
കൊല്ലം | ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വിജിലന്‍സ് കോടതി വീണ്ടും റിമാന്‍ഡ് ചെയ്തു. ഇതിന് പുറമെ ബോര്‍ഡ് അംഗം എ അജികുമാറിനെയും സെപ്റ്റംബര്‍ ഒന്നു വരെ കോടതി റിമാന്‍ഡ് ചെയ്തു. അതേ സമയം പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വാദം തുടരും.
ശബരിമല നെയ്യ് ക്രമക്കേടിലും ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. 2019 ല്‍ നടന്ന സ്വര്‍ണക്കൊള്ള മറയ്ക്കാനാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെയുള്ള മുഖ്യ പ്രതികള്‍ 2025ല്‍ വീണ്ടും ദേവസ്വം ബോര്‍ഡിന്റെ ഒത്താശയോടെ സ്വര്‍ണം പൂശല്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നാണ് പ്രത്യേക അന്വേഷണ സംഘം ഹൈടതിയില്‍ അറിയിച്ചിരിക്കുന്നത്.
2025ല്‍ ദ്വാരാപാലക ശില്പങ്ങള്‍ ചെന്നൈയിലേക്ക് കൊണ്ടുപോയത് സംബന്ധിച്ച കേസിലാണ് പി എസ് പ്രശാന്തിനെ പ്രതി ചേര്‍ത്തിരുന്നത്. മുരാരി ബാബുവാണ് ഒന്നാം പ്രതി. രണ്ടാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, മൂന്നാം പ്രതി പങ്കജ് ഭണ്ഡാരി, അഞ്ചാം പ്രതി അജി കുമാര്‍, ആറാം പ്രതി കണ്ഠരര് രാജീവര് എന്നിവരാണ് മറ്റ് പ്രതികള്‍.
പ്രശാന്തിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു.
Content Highlights: The Vigilance Court in Kollam has remanded former Travancore Devaswom Board president PS Prashanth and member Aji Kumar again in the Sabarimala gold theft case. The SIT informed the High Court that gold plating was planned to cover up the 2019 theft. Hearing on their bail pleas will continue.




