Connect with us

International

യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്കു നേരെ വീണ്ടും യു എസ്, ബ്രിട്ടന്‍ ആക്രമണം

18 കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. നാലാം ഘട്ട ആക്രമണമാണ് ഇരു രാജ്യങ്ങളും ചേര്‍ന്ന് നടത്തിയത്.

Published

|

Last Updated

സന | യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്കു നേരെ വീണ്ടും ആക്രമണം നടത്തി യു എസ്, ബ്രിട്ടീഷ് സേന. 18 കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. നാലാം ഘട്ട ആക്രമണമാണ് ഇരു രാജ്യങ്ങളും ചേര്‍ന്ന് നടത്തിയത്. ഭൂഗര്‍ഭ അറകളിലെ ആയുധ-മിസൈല്‍ സംഭരണ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ളവക്കു നേരെയായിരുന്നു ആക്രമണം.

വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, റഡാറുകള്‍, ഹെലികോപ്ടര്‍ എന്നിവക്കു നേരെയും ആക്രമണം നടത്തിയതായി ഇരു രാജ്യങ്ങളുടെയും അധികൃതര്‍ അവകാശപ്പെട്ടു.

അമേരിക്കന്‍-ബ്രിട്ടീഷ് അതിക്രമങ്ങള്‍ക്കെതിരെ തിരിച്ചടിക്കുമെന്നും ചെങ്കടലിലെയും അറബിക്കടലിലെയും അവരുടെ കേന്ദ്രങ്ങള്‍ക്കു നേരെ ശക്തമായ സൈനികാക്രമണങ്ങള്‍ നടത്തുമെന്നും ഹൂതി സൈനിക വക്താവ് പറഞ്ഞു.

 

 

Latest