Connect with us

Kerala

വധശ്രമക്കേസില്‍ ഒളിവില്‍; പോക്‌സോ കേസില്‍ യുട്യൂബര്‍ ഖാദര്‍ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

വിചാരണക്ക് ഹാജരാകാത്തതിലാണ് കോടതി നടപടി

Published

|

Last Updated

കാസര്‍കോട്  | പോക്സോ കേസില്‍ യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി ഹോസ്ദുര്‍ഗ് ഫാസ്റ്റ്ട്രാക്ക് കോടതി. വിചാരണക്ക് ഹാജരാകാത്തതിലാണ് കോടതി നടപടി.

പോക്സോ കേസിലെ ഇരയുടെ ശബ്ദവും മൊഴിയും ഓണ്‍ലൈന്‍ ചാനലിലൂടെ പ്രചരിപ്പിച്ചു എന്നാണ് ഇയാള്‍ക്കെതിരായ കേസ്. വധശ്രമക്കേസില്‍ ഖാദര്‍ കരിപ്പൊടി നിലവില്‍ ഒളിവിലാണ്.

2025ലായിരുന്നു ഖാദര്‍ കരിപ്പൊടിക്കെതിരെ കാസര്‍കോട് വിദ്യാനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ 72 (1), പോക്സോ എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്.

കേസില്‍ ഖാദറിന് ജാമ്യം ലഭിച്ചിരുന്നു. വധശ്രമക്കേസില്‍ ഒളിവിലായതിനാല്‍ പോക്സോ കേസിന്റെ വിചാരണയില്‍ ഖാദര്‍ കരിപ്പൊടി ഹാജരായിരുന്നില്ല. ഇതോടെയാണ് കോടതി ജാമ്യം റദ്ദാക്കിയത്

Content Highlights: Hosdurg Fast Track Court cancelled the bail of YouTuber Khader Karippody in a POCSO case. The action was taken after he failed to appear for trial. Khader Karippody was booked by Vidyanagar Police for leaking the victim’s statement and voice online, and is currently absconding in an attempt to murder case.

 

---- facebook comment plugin here -----

Latest