Connect with us

Kerala

നാരങ്ങാനം ഗ്രാമപഞ്ചായത്തില്‍ ബിജെപിക്ക് തിരിച്ചടി; എല്‍ഡിഎഫ് പിന്തുണയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍

കോണ്‍ഗ്രസിന്റെ വി പി മനോജ് കുമാറാണ് പ്രസിഡന്റ്.

Published

|

Last Updated

പത്തനംതിട്ട|പത്തനംതിട്ട നാരങ്ങാനം ഗ്രാമപഞ്ചായത്തില്‍ ബിജെപിക്ക് തിരിച്ചടി. എല്‍ഡിഎഫിലെ ഒരംഗത്തിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തി. കോണ്‍ഗ്രസിന്റെ വി പി മനോജ് കുമാറാണ് പ്രസിഡന്റ്. എല്‍ഡിഎഫിലെ ഷീജാമോള്‍ ആണ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്.

നാരങ്ങാനം പഞ്ചായത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ആറ് അംഗങ്ങള്‍ വീതമാണുള്ളത്. സിപിഎമ്മിന് രണ്ട് അംഗങ്ങളും. നേരത്തെ നറുക്കെടുപ്പിലൂടെയാണ് ബിജെപിക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും കോണ്‍ഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചത്. ബിജെപിക്കെതിരെ നേരത്തെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ സിപിഎം പിന്തുണച്ചിരുന്നു. ഇതോടെ ബിജെപിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായി.

പിന്നാലെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിനെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നു. സിപിഎം, കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനിന്നതോടെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെടുകയായിരുന്നു. അതേസമയം, പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച ഷീജാ മോള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സിപിഎം നേതാക്കള്‍ സൂചിപ്പിച്ചു.

Content Highlights:
Congress secured the presidency of Naranganam Panchayat in Pathanamthitta with support from an LDF member. Congress candidate VP Manoj Kumar was elected after LDF’s Sheejamol voted in his favor. CPM leaders indicated that disciplinary action will be taken against Sheejamol for violating party directives.

 

 

---- facebook comment plugin here -----

Latest