Connect with us

Kerala

വയനാട് ചുരമില്ലാപാത: റവന്യു മന്ത്രിയോട് പദ്ധതി വിശദീകരിച്ച് പഴശ്ശിരാജ ചുരമില്ലാപാത ജനകീയ കൂട്ടായ്മ

പദ്ധതി മന്ത്രിസഭാ ചർച്ചക്ക് വരുമ്പോൾ അനുകൂല നിലപാട് ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു

Published

|

Last Updated

കോഴിക്കോട്| നാദാപുരം സംസ്ഥാന പാതയിൽ നിന്നും 15 കി.മീ അകലെ വിലങ്ങാട് നിന്നും വയനാട് നിരവിൽപുഴ സംസ്ഥാന പാതയിൽ നിന്നും 4 കി.മീ അകലെ കുഞ്ഞോത്ത് നിന്നും ബന്ധിപ്പിക്കുന്ന വനത്തിൽ നിർമ്മിക്കാവുന്ന 6.25 കി.മീ നീളത്തിലുള്ള ആകാശപ്പാതയുടെ സാധ്യതയെകുറിച്ച് റവന്യു മന്ത്രി എ.പി അനിൽകുമാറിനെ നേരിൽ കണ്ട് ബോധ്യപ്പെടുത്തി പഴശ്ശിരാജ ചുരമില്ലാപാത ജനകീയ കൂട്ടായ്മ.

വടകരയിൽ നിന്നോ തലശ്ശേരിയിൽ നിന്നോ ചുരമില്ലാതെ ബംഗളുരുവിലേക്ക് ഏറ്റവും ദൂരം കുറഞ്ഞ പാത കൂടിയാണ് നിർദ്ധിഷ്ട പഴശ്ശിരാജ ചുരമില്ലാപാതയെന്ന് മന്ത്രിയെ ബോധ്യപ്പെടുത്തുന്ന വിശദമായ നിവേദനം സമർപ്പിച്ചു. പദ്ധതി മന്ത്രിസഭാ ചർച്ചക്ക് വരുമ്പോൾ അനുകൂല നിലപാട് ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. വയനാട്ടിലേക്കുള്ള ബദൽ പാതക്ക് വേണ്ടി ഇറങ്ങിയവരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഡിസിസി പ്രസിഡന്റ്‌ പ്രവീൺ കുമാർ എംഎൽഎ, അഡ്വ പിഎം നിയാസ് എന്നിവരും സന്നിഹിതരായിരുന്നു.

ഖത്തർ ഇൻകാസ് പ്രസിഡന്റ് കെകെ ഉസ്മാന്റെ നേതൃത്വത്തിൽ, പഴശ്ശിരാജ ചുരമില്ലാപാത & റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി പ്രതിനിധികളായ, ഷൗക്കത്ത് അലി എരോത്ത്, ജോണി മുല്ലക്കുന്നേൽ, ഔസെപ്പച്ചൻ മണിമല, ഡോ. ഹുഷിയാർ പുതുക്കയം എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് കോഴിക്കോട് ചാലപ്പുറം സിറ്റി ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് മന്ത്രിയെ കണ്ട് നിവേദനം സമർപ്പിച്ചത്.

Content Highlights:
An action committee submitted a memorandum to Revenue Minister AP Anil Kumar for the Pazhassiraja alternative route to Wayanad. The skywalk project connects Vilangad and Kunjoth without hairpin bends. It will offer the shortest route from Vadakara to Bengaluru.

---- facebook comment plugin here -----

Latest