Connect with us

Education

യു പി എസ് സി സിവിൽ സർവീസ് മെയിൻ പരീക്ഷ ആരംഭിച്ചു

രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെയും ഉച്ചക്ക് 2.30 മുതൽ വൈകിട്ട് 5.30 വരെയും രണ്ട് സെഷനുകളായാണ് പരീക്ഷ നടക്കുന്നത്.

Published

|

Last Updated

രാജ്യത്തെ പ്രധാനപ്പെട്ട മത്സരപരീക്ഷകളിലൊന്നായ യു പി എസ് സി സിവിൽ സർവീസ് മെയിൻ പരീക്ഷ ഇന്നലെ മുതൽ ആരംഭിച്ചു. ഇന്നലെ മുതൽ അഞ്ച് ദിവസമായിട്ടാണ് എഴുത്തു പരീക്ഷ നടക്കുന്നത്. ഇന്നലെ, ഇന്ന്, നാളെ, 29, 30 തീയതികളിലാണ് പരീക്ഷ.

രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെയും ഉച്ചക്ക് 2.30 മുതൽ വൈകിട്ട് 5.30 വരെയും രണ്ട് സെഷനുകളായാണ് പരീക്ഷ നടക്കുന്നത്. ഓരോ പേപ്പറിനും മൂന്ന് മണിക്കൂർ വീതമാണ് സമയം. എസ്സേ പേപ്പറാണ് ഇന്നലെ ആദ്യ പരീക്ഷയായി നടത്തിയത്. ഇന്ന് ജനറൽ സ്റ്റഡീസ് പേപ്പർ ഒന്ന്, രണ്ട് എന്നിവയും നാളെ ജനറൽ സ്റ്റഡീസ് പേപ്പർ മൂന്ന്, നാല് എന്നിവയും നടക്കും.

29ന് ഇന്ത്യൻ ഭാഷയും ഇംഗ്ലീഷും ഉൾപ്പെടെയുള്ള യോഗ്യതാ പേപ്പറുകളും 30ന് തിരഞ്ഞെടുക്കുന്ന വിഷയത്തിന്റെ രണ്ട് ഓപ്ഷനൽ പേപ്പറുകളും നടക്കും. ഒമ്പത് എഴുത്തുപേപ്പറുകളാണ് യു പി എസ് സി സിവിൽ സർവീസ് മെയിൻ പരീക്ഷക്കുള്ളത്. ഇതിൽ ഇന്ത്യൻ ഭാഷയും ഇംഗ്ലീഷും യോഗ്യതാ സ്വഭാവമുള്ള പേപ്പറുകളാണ്. റാങ്കിനായി പരിഗണിക്കുന്നത് ശേഷിക്കുന്ന ഏഴ് പേപ്പറുകളിലെ മാർക്കായിരിക്കും.

1,750 മാർക്കാണ് എഴുത്തുപരീക്ഷക്ക്. ഇതിന് ശേഷം 275 മാർക്കിന്റെ അഭിമുഖം നടക്കും. എഴുത്തുപരീക്ഷയിലെയും അഭിമുഖത്തിലെയും മാർക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് നിശ്ചയിക്കുക.

ഈ വർഷത്തെ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മേയ് 24നാണ് നടന്നത്. ജൂൺ 15ന് പ്രിലിംസ് ഫലം പ്രഖ്യാപിച്ചു. ഇതിൽ യോഗ്യത നേടിയ ഉദ്യോഗാർഥികളാണ് മെയിൻ പരീക്ഷ എഴുതുന്നത്. മെയിൻ പരീക്ഷ പൂർത്തിയായ ശേഷം ക്വസ്റ്റ്യൻ പേപ്പർ റെപ്രസെന്റേഷൻ പോർട്ടൽ തുറക്കും. 31 മുതൽ സെപ്തംബർ നാല് വരെ അഞ്ച് ദിവസത്തേക്ക് ഉദ്യോഗാർഥികൾക്ക് ചോദ്യങ്ങളെയോ പേപ്പറുകളെയോ സംബന്ധിച്ച പരാതികളും അഭിപ്രായങ്ങളും ഇതിലൂടെ സമർപ്പിക്കാം.

 

Content Highlights:
The UPSC Civil Services Mains Exam 2026 has officially commenced and will take place over five days. The exam features nine written papers totaling 1,750 marks, followed by a 275-mark interview. Candidates can submit feedback via the question paper portal from August 31 to September 4.

 

---- facebook comment plugin here -----