Connect with us

Education

ഐ ഐ എം ബെംഗളൂരുവിൽ ബി എസ്‌സി ചെയ്യാം

അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 15. വിവരങ്ങൾക്ക് https://ug.iimb.ac.in സന്ദർശിക്കുക

Published

|

Last Updated

ഐ ഐ എം ബെംഗളൂരുവിൽ ബി എസ്‌സി (ഓണേഴ്‌സ്) ഇക്കണോമിക്സ്, ഡാറ്റാസയൻസ് കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. ഐ ഐ എമ്മിന്റെ ജിഗാനി ക്യാന്പസിലാണ് കോഴ്സ് നടത്തുന്നത്.
12ാം ക്ലാസ്സിൽ പഠിക്കുന്നവർക്കും കോഴ്സ് കഴിഞ്ഞവർക്കും അപേക്ഷിക്കാം. 11, 12 ക്ലാസ്സുകളിൽ കണക്ക് ഒരു വിഷയമായി പഠിച്ചവരാകണം. പത്താം ക്ലാസ്സിൽ കണക്കിന് 60 ശതമാനം മാർക്ക് വേണം. 2027 ആഗസ്റ്റ് ഒന്നിന് 20 വയസ്സ് കവിയരുത്.

ഇക്കണോമിക്സിൽ പ്രവേശനം നേടുന്നവർക്ക് ഡാറ്റാ സയൻസിലും ഡാറ്റാ സയൻസിൽ ചേരുന്നവർക്ക് ഇക്കണോമിക്സിലും മൈനർ ബിരുദം നേടാം.
കോഴ്സിന് ചേരുന്നവർ കോളജിൽ താമസിച്ച് പഠിക്കണം. താമസം ഉൾപ്പെടെ ഒരു വർഷം 8.5 ലക്ഷം രൂപയാണ് ഫീസ്. ഓരോ പ്രോഗ്രാമിനും 40 വീതം സീറ്റുകളുണ്ട്.

പ്രവേശനപ്പരീക്ഷ
135 മിനുട്ട് ദൈർഘ്യമുള്ള കന്പ്യൂട്ടർ അധിഷ്ഠിത രീതിയിലാണ് പരീക്ഷ നടത്തുന്നത്. 60 ചോദ്യങ്ങളുണ്ടാകും. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഡാറ്റാ ഇന്റർപ്രെട്ടേഷൻ എന്നിവയിൽ നിന്ന് 30 ചോദ്യങ്ങൾ, ലോജിക്കൽ റീസണിംഗിൽ നിന്ന് 15 ചോദ്യങ്ങൾ, വെർബൽ എബിലിറ്റി, റീഡിംഗ് കോംപ്രിഹെൻഷൻ എന്നിവയിൽ നിന്ന് 15 ചോദ്യങ്ങൾ എന്നിങ്ങനെയാണ് മാർക്ക് നൽകുക. തെറ്റുത്തരത്തിന് 1/3 മാർക്ക് നെഗറ്റീവുണ്ട്. പരീക്ഷയുടെ ഓരോ വിഭാഗത്തിലും കുറഞ്ഞ കട്ട് ഓഫ് ഉണ്ടാകും.

നവംബർ 15ന് പ്രവേശനപ്പരീക്ഷ നടക്കും. ജനുവരിയിൽ അഭിമുഖം നടത്തും. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 15.
3,000 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികജാതി, പട്ടികവർഗ, ഒ ബി സി, ഇ ഡബ്ല്യു എസ്, ഭിന്നശേഷി വിഭാഗക്കാർക്ക് 2,000 രൂപ. വിവരങ്ങൾക്ക് https://ug.iimb.ac.in സന്ദർശിക്കുക.

 

Content Highlights:
IIM Bangalore invites applications for BSc (Honours) in Economics and Data Science at its Jigani campus. Candidates with mathematics in Class 11 and 12 can apply online before October 15. The computer-based entrance exam will be held on November 15 with 60 questions across three sections.

---- facebook comment plugin here -----