Connect with us

National

വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സ്മാര്‍ട്ട്‌ഫോണും ടാബ്‌ലെറ്റും ഡിസംബര്‍ രണ്ടാംവാരം മുതല്‍ നല്‍കും: യുപി സര്‍ക്കാര്‍

വിദ്യാര്‍ത്ഥികള്‍ക്ക് തടസങ്ങളില്ലാതെ സുഗമമായി വിദ്യാഭ്യാസം നേടാന്‍ വേണ്ടിയാണ് ഇവ നല്‍കുന്നത്.

Published

|

Last Updated

ലക്‌നോ| സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സ്മാര്‍ട്ട് ഫോണും ടാബ്‌ലെറ്റുകളും നല്‍കുമെന്ന വാഗ്ദാനം പാലിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഡിസംബര്‍ രണ്ടാം വാരം മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകളും ടാബ്‌ലെറ്റുകളും വിതരണ ചെയ്യാന്‍ തുടങ്ങുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം അനുസരിച്ച് ആദ്യഘട്ടത്തില്‍ 2.5 ലക്ഷം ടാബ്‌ലെറ്റുകളും 5 ലക്ഷം സ്മാര്‍ട്ട് ഫോണുകളുമാണ് വിതരണം ചെയ്യുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് തടസങ്ങളില്ലാതെ സുഗമമായി വിദ്യാഭ്യാസം നേടാന്‍ വേണ്ടിയാണ് ഇവ നല്‍കുന്നത്.

ഡിജിറ്റല്‍ ഉപകരണങ്ങളുടെ വിതരണത്തിനായി ഒരു പോര്‍ട്ടല്‍ തയ്യാറാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉടന്‍ തന്നെ ഈ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യും. സ്മാര്‍ട്ട് ഫോണുകളെയും ടാബ്‌ലെറ്റുകളെയും കുറിച്ചുള്ള വിശദവിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മൊബൈല്‍ നമ്പര്‍ വഴിയും ഇമെയില്‍ വഴിയും നല്‍കും. ഔദ്യോഗിക വിവരമനുസരിച്ച് സ്മാര്‍ട്ട് ഫോണുകളും ടാബ്‌ലെറ്റുകളും ലഭിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ഒരിടത്തും അപേക്ഷ സമര്‍പ്പിക്കേണ്ട ആവശ്യമില്ല.

രജിസ്‌ട്രേഷന്‍ മുതല്‍ ഇവയുടെ ഡെലിവറി വരെയുള്ള പ്രക്രിയകള്‍ തീര്‍ത്തും സൗജന്യമാണ്. വിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള വിവരങ്ങള്‍ കോളജുകള്‍ സര്‍വ്വകലാശാലക്ക് കൈമാറും. ഡാറ്റ ഫീഡിംഗ് നടത്തുന്നത് യൂണിവേഴ്‌സിറ്റിയാണ്. കഴിഞ്ഞ തിങ്കളാഴ്ച വരെ 27 ലക്ഷം വിദ്യാര്‍ത്ഥികളുടെ വിവരങ്ങളാണ് പോര്‍ട്ടലിലെത്തിയത്.

 

---- facebook comment plugin here -----

Latest