Connect with us

UP Election 2022

രാഹുല്‍ ഗാന്ധി വ്യാജ ഗാന്ധിയെന്ന് കേന്ദ്രമന്ത്രി

ബി ജെ പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറുകളാണ് ഗാന്ധിജിയുടെ സ്വപനങ്ങള്‍ സാക്ഷാത്കരിക്കുന്നത് എന്ന് ഗിരിരാജ് സിംഗ് അവകാശപ്പെട്ടു

Published

|

Last Updated

ഗാസിയാബാദ് | രാഹുല്‍ ഗാന്ധി വ്യാജ ഗാന്ധിയെന്ന പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറുകളാണ് ഗാന്ധിജിയുടെ സ്വപനങ്ങള്‍ സാക്ഷാത്കരിക്കുന്നത് എന്ന് ഗിരിരാജ് സിംഗ് അവകാശപ്പെട്ടു.

രാജ്യം മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിക്കുന്ന ദിവസമാണ് കേന്ദ്രമന്ത്രിയുടെ ഈ പരാമര്‍ശം ഉണ്ടായിരിക്കുന്നത്. അതിനിടെ യു പിയില്‍ എസ് പിയും ബി ജെ പിയും നേരിട്ടാണ് തിരഞ്ഞെടുപ്പ് പോരാട്ടം എന്ന ചിത്രം വന്നതോടെ അഖിലേഷിനും സമാജ്വാദി പാര്‍ട്ടിക്കുമെതിരെ കടുത്ത വിമര്‍ശനമാണ് അമിത് ഷാ അടക്കമുള്ള കേന്ദ്ര നേതാക്കള്‍ അഴിച്ചുവിടുന്നത്.

Latest