Connect with us

National

യുക്രൈന്‍ രക്ഷാദൗത്യം; ഇന്ത്യന്‍ വ്യോമസേനാ വിമാനം ഇന്ന്‌ പുലര്‍ച്ചെ രാജ്യത്ത് തിരിച്ചെത്തും

Published

|

Last Updated

ന്യൂഡല്‍ഹി | യുക്രൈന്‍ രക്ഷാദൗത്യവുമായി തിരിച്ച ഇന്ത്യന്‍ വ്യോമസേനാ വിമാനം ഇന്ന്‌ പുലര്‍ച്ചെ രാജ്യത്ത് തിരിച്ചെത്തും. സി-17 ഗ്ലോബ് മാസ്റ്റര്‍ വിമാനമാണ് പുലര്‍ച്ചെ 1.30ന് മടങ്ങിയെത്തുക. 200 ഇന്ത്യന്‍ പൗരന്മാരാണ് വിമാനത്തിലുള്ളത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി യുക്രൈന്‍ അതിര്‍ത്തി രാജ്യമായ റുമാനിയയിലേക്കു പോയ ആദ്യ വ്യോമസേനാ വിമാനമാണ് ഇത്.

പോളണ്ട്, ഹംഗറി എന്നിവിടങ്ങളിലേക്കു പോയ വിമാനം രാവിലെ എട്ടിന് തിരികെയെത്തുമെന്നും വിദേശകാര്യ മന്ത്രാലയ അധികൃതര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest