Kerala
കൊച്ചിയില്‍ 2.65 കിലോ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
സുജില്‍, അന്‍സില്‍ എന്നിവരാണ് പിടിയിലായത്.
കൊച്ചി | കൊച്ചിയില്‍ 2.65 കിലോ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. സുജില്‍, അന്‍സില്‍ എന്നിവരാണ് പിടിയിലായത്. കൊച്ചി പോലീസിന്റെ ഡാന്‍സാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്. നേരത്തെ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടവരാണ് പ്രതികളെന്നും ആന്ധ്രയില്‍ നിന്നാണ് ഇവര്‍ ഹാഷിഷ് ഓയില്‍ എത്തിച്ചതെന്നും പോലീസ് പറഞ്ഞു.
വിശാഖപട്ടണത്തെ ഒരാളില്‍ നിന്നാണ് ഹാഷിഷ് ഓയില്‍ വാങ്ങിയത്. തുടര്‍ന്ന് ട്രെയിന്‍ മാര്‍ഗം കൊച്ചിയില്‍ എത്തിക്കുകയായിരുന്നു.







