Connect with us

Kerala

മരടില്‍ കെട്ടിടം പൊളിക്കുന്നതിനിടെ തകര്‍ന്നു വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു

ഏകദേശം അരമണിക്കൂറിലേറെ കഴിഞ്ഞാണ് ഇരുവരേയും പുറത്തെടുക്കാനായത്

Published

|

Last Updated

കൊച്ചി |  മരടില്‍ കെട്ടിടം പൊളിക്കുന്നതിനിടെ ഒരു ഭാഗം തകര്‍ന്ന് വീണ് ഒഡീഷക്കാരായ രണ്ട് തൊഴിലാളികള്‍ മരിച്ചു.നൂക്ലിയസ് മാളിനു സമീപമുള്ള പഴയ വീട്പൊളിച്ചുമാറ്റുന്നതിനിടെയാണ് അപകടം. പൊളിക്കല്‍ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന കരാര്‍ കമ്പനിയുടെ തൊഴിലാളികളാണ് ഇരുവരും .

ഏകദേശം അരമണിക്കൂറിലേറെ കഴിഞ്ഞാണ് ഇരുവരേയും പുറത്തെടുക്കാനായത്.പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ മുറിച്ചുമാറ്റിയാണ് തൊഴിലാളികളെ പുറത്തെടുത്തത്. ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Latest