Connect with us

National

മണിപ്പൂരില്‍ വെടിവെപ്പില്‍ രണ്ട് മരണം

സംഭവത്തില്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ഒരാളെ കാണാതായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു

Published

|

Last Updated

ഇംഫാല്‍ |  മണിപ്പൂരില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ കൗട്രുക്ക് ഗ്രാമത്തില്‍ ഇന്നലെ രാത്രിയോടെ വെടിവെപ്പുണ്ടായത്.സംഭവത്തില്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ഒരാളെ കാണാതായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു

ഇംഫാല്‍ ഈസ്റ്റ്, കാങ്‌പോക്പി ജില്ലകളുടെ അതിര്‍ത്തിയില്‍ രണ്ടുവിഭാഗത്തിലെ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായാണ് വിവരം. ആയുധധാരികളായ അക്രമിസംഘം നാട്ടുകാര്‍ക്ക് നേരെ വെടിവെക്കുകയായിരുന്നു എന്നാണ് വിവരം. ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായെന്നാണ് പോലീസ് പറയുന്നത്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് കടങ്ങ്ബന്ദ്, കൂട്രുക്, കാങ്ചുപ്പ് എന്നീ ഗ്രാമത്തിലെ ജനങ്ങള്‍ ഇവിടം വിട്ട് പോയതായും റിപ്പോര്‍ട്ടുകളുണ്ട്.

Latest