Connect with us

suprem court order

ത്രിപുരയിലേക്ക് രണ്ട് കമ്പനി അര്‍ധസൈനിക വിഭാഗത്തെ കൂടുതല്‍ അയക്കണം: സുപ്രീം കോടതി

ബി ജെ പി അക്രമത്തിനെതിരെ പ്രതിപക്ഷം സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്

Published

|

Last Updated

ന്യൂഡല്‍ഹി | ത്രിപുരയില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം തുടരുന്നതിനിടെ സുരക്ഷാ വിഷയത്തില്‍ ഇടപെട്ട് സുപ്രീം കോടതി. രണ്ട് കമ്പനി അര്‍ധ സൈനിക വിഭാഗത്തെ (സി ആര്‍ പി എഫ്) കൂടി ത്രിപുരയിലേക്ക് അയക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ത്രിപുരയില്‍ മനിസിപ്പല്‍ തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. തിരഞ്ഞെടുപ്പിനിടെ ബി ജെ പി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. സി പി എം സുപ്രീം കോടതിയെ സമീപിക്കുകയും ചെ്തിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി ഇടപെട്ടത്.

മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കുന്നതിനെതിരെ തങ്ങളുടെ പ്രവര്‍ത്തകരെയും അനുഭാവികളെയും ബി ജെ പി ഭീഷണിപ്പെടുത്തുന്നതായി സി പി എം ഹരജിയില്‍ പറഞ്ഞിരുന്നു.
മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പ്രധാന എതിരാളിയാണ് സി പി എം. ബി ജെ പിക്കെതിരെ ത്രിണമൂല്‍ കോണ്‍ഗ്രസും രംഗത്തുവന്നിട്ടുണ്ട്. ബി ജെ പിയുടെ ഗുണ്ടകള്‍ ബൂത്തില്‍ കയറാന്‍ അനുവദിക്കുന്നില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നത്.

 

 

Latest