Connect with us

Kerala

യൂനിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നിലെ സംഘര്‍ഷം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

യൂത്ത് കോണ്‍ഗ്രസ് നടത്തിയ റസിസ്റ്റന്‍സ് മാര്‍ച്ചിനിടെയായിരുന്നു സംഭവം.

Published

|

Last Updated

തിരുവനന്തപുരം |  യൂനിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലുണ്ടായ എസ്എഫ്ഐ-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ ഒരാള്‍ അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫൈദറാണ് അറസ്റ്റിലായത്. സംഘര്‍ഷത്തില്‍ എസ്എഫ്ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

ബുധനാഴ്ച രാത്രിയാണ് തലസ്ഥാനത്ത് സംഘര്‍ഷമുണ്ടായത്. യൂത്ത് കോണ്‍ഗ്രസ് നടത്തിയ റസിസ്റ്റന്‍സ് മാര്‍ച്ചിനിടെയായിരുന്നു സംഭവം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം എന്നാവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. മാര്‍ച്ച് യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നില്‍ എത്തിയതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ഹോസ്റ്റലില്‍ നിന്ന് കല്ലും കുപ്പിയും എറിഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസുകാരാണ് പ്രകോപനം ഉണ്ടാക്കിയതെന്നാണ് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. സമരക്കാര്‍ തീപ്പന്തം അടക്കം യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് എറിഞ്ഞു

.കോളേജ് കാമ്പസില്‍ കടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോളേജില്‍ സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളും ബോര്‍ഡുകളും നശിപ്പിക്കുകയായിരുന്നു. പിന്നീട് ഇരുകൂട്ടരും തമ്മില്‍ നേരിട്ട് സംഘര്‍ഷത്തിലേര്‍പ്പെടുകയായിരുന്നു. സംഭവത്തില്‍ മ്യൂസിയം പൊലീസ് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

Content Highlights: A Youth Congress activist named Faidar was arrested following a violent clash between SFI and Youth Congress members near the University Hostel in Thiruvananthapuram. The violence erupted during a Youth Congress resistance march. Museum Police registered two separate cases regarding the incident.

---- facebook comment plugin here -----

Latest