Connect with us

Kerala

ചേര്‍ത്തലയില്‍ ജ്വല്ലറി ഉടമയെ ആക്രമിച്ച് ബാഗ് തട്ടിയ കേസ്; നാല് പേര്‍ അറസ്റ്റില്‍

ജ്വല്ലറി ഉടമയുടെ സുഹൃത്ത് സജീര്‍, ബിബിന്‍, ശ്രീകുമാര്‍, അജയഘോഷ് എന്നിവരാണ് പിടിയിലായത്

Published

|

Last Updated

ആലപ്പുഴ| ചേര്‍ത്തലയില്‍ ജ്വല്ലറി ഉടമയെ ആക്രമിച്ച് ബാഗ് തട്ടിയെടുത്ത കേസില്‍ നാല് പേര്‍ പിടിയില്‍. ജ്വല്ലറി ഉടമയുടെ സുഹൃത്ത് സജീര്‍, ബിബിന്‍, ശ്രീകുമാര്‍, അജയഘോഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. സെപ്റ്റംബര്‍ 26നാണ് സംഭവം. കട അടച്ച് മടങ്ങിയ പൊന്നാംവെളിയില്‍ പ്രവര്‍ത്തിക്കുന്ന സൗമ്യ ജ്വല്ലറിയുടെ ഉടമ സലീമിനെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു.

തൃശൂരില്‍ നിന്നാണ് പ്രതികളെയും ഇവര്‍ സഞ്ചരിച്ചിരുന്ന കാറും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. മുഖ്യ പ്രതി സജീര്‍ മറ്റ് പ്രതികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് കൃത്യം നടത്തിയതെന്ന് ചേര്‍ത്തല ഡിവൈഎസ്പി മഞ്ജുലാല്‍ വ്യക്തമാക്കി.

Content Highlights:
Four people including the main conspirator Sajeer were arrested in connection with the attack and robbery of Soumya Jewellery owner Salim in Cherthala. Police seized the getaway car from Thrissur. Cherthala DySP Manjulal confirmed that Sajeer planned the heist with the other accused.

 

---- facebook comment plugin here -----

Latest