Kerala
മദ്യപിച്ചെത്തി മാതാവിന് നിരന്തരം മര്‍ദ്ദനം; മകന്‍ പോലീസ് പിടിയില്‍
പോത്താനിക്കാട് പോലീസ് വീട്ടിലെത്തി പൊന്നമ്മയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി.
കോതമംഗലം | മദ്യലഹരിയില്‍ മാതാവിനെ നിരന്തരം മര്‍ദ്ദിച്ചിരുന്ന മകനെ പോലീസ് പിടികൂടി. കോതമംഗലം കുടമുണ്ടയില്‍ പോത്താനിക്കാട് സ്വദേശി പൊന്നമ്മയെ (70)യാണ് മകന്‍ കുട്ടായി നിരന്തരം മര്‍ദ്ദിച്ചിരുന്നത്. ഇയാള്‍ മാതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
വിവരമറിഞ്ഞ് പോത്താനിക്കാട് പോലീസ് വീട്ടിലെത്തി പൊന്നമ്മയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. പോലീസ് വരുന്നതറിഞ്ഞ കുട്ടായി ഒളിവില്‍ പോയിരുന്നു. അന്വേഷണത്തിനൊടുവില്‍ കുട്ടായിയെ പൊലീസ് പിടികൂടിയെന്നാണ് വിവരം.
സ്ഥിരമായി വീട്ടില്‍ മദ്യപിച്ചെത്തി മാതാവിനെ മര്‍ദ്ദിക്കാറുണ്ടായിരുന്നു കുട്ടായി. ഇയാളെ ഭയന്ന് പൊന്നമ്മ വരാന്തയിലും റോഡിലുമൊക്കെയാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞദിവസവും ഇയാള്‍ മദ്യപിച്ചെത്തി മാതാവിനെ മര്‍ദ്ദിച്ചു. തുടര്‍ന്നാണ് പോലീസ് ഇടപെടല്‍
Content Highlights: Pothanicad police arrested a man named Kuttai for brutally assaulting his 70-year-old mother in Kothamangalam. The incident came to light after footage of the abuse emerged online. Police shifted the victim to a shelter home before tracking down the absconding suspect.



