Connect with us

plus one

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പരിശോധനക്കും തിരുത്തലിനുമുള്ള അവസാന സമയം 31നു വൈകിട്ട് അഞ്ച് മണി

Published

|

Last Updated

തിരുവനന്തപുരം |സംസ്ഥാനത്തെ ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.www.admission.dge.kerala.gov.in വെബ്സൈറ്റില്‍ പരിശോധിക്കാം. പരിശോധനയും തിരുത്തലും 31 നു വൈകിട്ട് അഞ്ചിന് മുമ്പ് ചെയ്യണം. ആദ്യ അലോട്ട്‌മെന്റ് ആഗസ്റ്റ് മൂന്നിനാന്‍ പ്രസിദ്ധീകരിക്കുന്നത്.

ട്രയല്‍ അലോര്‍ട്‌മെന്റ് 28ന് പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. സാങ്കേതിക തടസ്സം കാരണമാണ് ഇന്നത്തേക്ക് ലേക്ക് മാറ്റിയത്. ക്ലാസുകള്‍ ഓഗസ്റ്റ് 22നു തുടങ്ങുന്ന നിലയിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. സി ബി എസ് ഇ, ഐ സി എസ് സി വിദ്യാര്‍ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാന്‍ വൈകിയതാണ് പ്ലസ് വണ്‍ പ്രവേശനം വൈകാന്‍ ഇടയാക്കിയത്.

 

 

---- facebook comment plugin here -----

Latest