Connect with us

National

വീട്ടില്‍ അതിക്രമിച്ച് കയറി, സ്ത്രീത്വത്തെ അപമാനിച്ചു; ബിജെപി നേതാവിനെതിരെ കേസെടുത്ത് തമിഴ്‌നാട് പോലീസ്

ബിജെപി വനിത നേതാവിന്റെ സഹോദരിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി എന്ന പരാതിയിലാണ് നടപടി.

Published

|

Last Updated

ചെന്നൈ| ബിജെപി നേതാവ് അമര്‍ പ്രസാദ് റെഡ്ഡിക്കെതിരെ കേസെടുത്ത് തമിഴ്‌നാട് പോലീസ്. ബിജെപി വനിത നേതാവിന്റെ സഹോദരിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി എന്ന പരാതിയിലാണ് നടപടി. മോദിയുടെ ചെന്നൈ സന്ദര്‍ശനവുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് കായിക വിഭാഗം അധ്യക്ഷനായ അമര്‍ പ്രസാദ് റെഡ്ഡിക്കെതിരെ കേസെടുത്തിരിക്കുന്നത്. പരിപാടിക്ക് ആളുകളെ എത്തിക്കുന്നതിന് നല്‍കിയ പണത്തെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്.

പണത്തിന്റെ വിഹിതം ചോദിച്ചു വീട്ടില്‍ അതിക്രമിച്ചു കയറി എന്നാണ്  വനിത നേതാവിന്റെ പരാതിയില്‍ പറയുന്നത്. അമറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഡ്രൈവര്‍ ശ്രീധറിന്റെ നേതൃത്വത്തിലാണ് ഒരു സംഘം ആളുകളെത്തി അതിക്രമം നടത്തിയതെന്നും പരാതിയിലുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കം വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ അമര്‍ പ്രസാദ് റെഡ്ഡിയുടെ ഡ്രൈവര്‍ ശ്രീധറിനെ പോലീസ് അറസ്റ്റ് ചെയ്തു.

 

 

 

Latest