Connect with us

Kerala

ആലുവയിലും അരീക്കാട്ടും റെയില്‍വേ ട്രാക്കിലേക്ക് മരങ്ങള്‍ വീണു; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ അങ്കമാലിയിലും തൃശൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ എറണാകുളത്തും പിടിച്ചിടുകയാണ്.

Published

|

Last Updated

കോഴിക്കോട്/കൊച്ചി | ആലുവയിലും കോഴിക്കോട് അരീക്കാട്ടും ചുഴലിക്കാറ്റില്‍ റെയില്‍വേ ട്രാക്കിലേക്ക് മരങ്ങള്‍ കടപുഴകി വീണു. അരീക്കാട്ട് ട്രാക്കിലെ വൈദ്യുതി ലൈനുകള്‍ ഉള്‍പ്പെടെ തകര്‍ന്നു. റെയില്‍വേയുടെ ഭാഗത്തുള്ള മൂന്ന് മരങ്ങളാണ് ഇവിടെ വീണത്. ഒരു വീടിന്റെ മേല്‍ക്കൂരയും ട്രാക്കിലേക്ക് പറന്നെത്തി. വൈകിട്ട് ഏഴ് മണിയോടടുത്തായിരുന്നു സംഭവം.

ആലുവയില്‍ അമ്പാട്ടുകാവ് ഭാഗത്താണ് മരം വീണത്. രണ്ട് സ്ഥലത്തും മരങ്ങള്‍ വീണതോടെ ട്രെയിന്‍ ഗതാഗതം താറുമാറായി. ട്രെയിനുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു.

എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ അങ്കമാലിയിലും തൃശൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ എറണാകുളത്തും പിടിച്ചിടുകയാണ്.

 

Latest