Connect with us

Kuwait

കുവൈത്തില്‍ നിന്ന്‌ ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് വിസകള്‍ ഈമാസം 15 മുതല്‍

Published

|

Last Updated

കുവൈത്ത് സിറ്റി | ഇന്ത്യയിലേക്കുള്ള വിനോദ സഞ്ചാര വിസകള്‍ ഈ മാസം 15 മുതല്‍ രണ്ട് ഘട്ടങ്ങളിലായി അനുവദിക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് വ്യക്തമാക്കി. ചാര്‍ട്ടര്‍ ഫ്‌ളൈറ്റുകള്‍ വഴി ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്കും കുവൈത്തി നിക്ഷേപകര്‍ക്കും ഈ മാസം 15 മുതല്‍ ടൂറിസ്റ്റ് വിസ അനുവദിക്കുന്നതായിരിക്കും. നവംബര്‍ 15 മുതല്‍ മറ്റ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കും വിനോദ സഞ്ചാര വിസ നല്‍കുമെന്നും സിബി ജോര്‍ജ് അറിയിച്ചു.

ഇന്ത്യയിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി കുവൈത്തിലെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഏജന്റുമാര്‍, ടൂര്‍ പ്ലാനര്‍മാര്‍ മുതലായവരുമായി ഇന്ത്യന്‍ എംബസിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊവിഡാനന്തര ഇന്ത്യയിലെ വിനോദ സഞ്ചാര സാധ്യതകളെ കുറിച്ച് സ്ഥാനപതി വിശദീകരിച്ചു. ജമ്മു, കശ്മീര്‍, ഹിമാചല്‍, ഗോവ, കേരളം തുടങ്ങിയ ഇന്ത്യയിലെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ വിഷ്വല്‍ പ്രസന്റേഷനും ചടങ്ങില്‍ നടന്നു.

2019 ല്‍ 10.93 ദശലക്ഷം വിദേശ വിനോദ സഞ്ചാരികളാണ് ഇന്ത്യ സന്ദര്‍ശിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 3.5 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. 2019 ല്‍ മൊത്തം അന്താരാഷ്ട്ര ടൂറിസ്റ്റുകളുടെ എണ്ണം ഏകദേശം 17.91 ദശലക്ഷമായിരുന്നു എന്നും സ്ഥാനപതി അറിയിച്ചു.

 

 

Latest