Kerala
തലക്കു പരിക്കേറ്റ നിലയില്‍ പുലി പെരുവഴിയില്‍
വെറ്ററിനറി ഡോക്ടര്‍ പുലിയെ പരിശോധിച്ചു
പാലക്കാട് | തലക്ക് പരിക്കേറ്റ നിലയില്‍ പുലിയെ റോഡില്‍ കണ്ടെത്തി. നെല്ലിയാമ്പതി സീതാര്‍കുണ്ടിലേക്കുള്ള പോബ്‌സണ്‍ റോഡരികിലാണ് പരിക്കേറ്റു തളര്‍ന്ന നിലയില്‍ പുലിയെ കണ്ടെത്തിയത്.
തലക്കു പരിക്കേറ്റ പുലിയെ ചികിത്സിക്കുന്നതിന് കൊല്ലങ്കോട് റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നടപടി സ്വീകരിച്ചു. വെറ്ററിനറി ഡോക്ടര്‍ പുലിയെ പരിശോധിച്ചു. വന്യമൃഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലോ വീഴ്ചയോ ആവാം പുലിക്ക് പരിക്കേല്‍ക്കാന്‍ കാരണമെന്നാണ് വനം ഉദ്യോഗസ്ഥരുടെ നിഗമനം.
---- facebook comment plugin here -----


