Connect with us

Kerala

ചേലക്കോട് നിയന്ത്രണം വിട്ട മില്‍മ ടാങ്കര്‍ ലോറി ഇടിച്ച് അപകടം; രണ്ട് മരണം

പഴയന്നൂര്‍ കല്ലേപ്പാടം സ്വദേശി ഷെമീര്‍, മണ്ണാര്‍ക്കാട് സ്വദേശി ജോസഫ് എന്നിവരാണ് മരിച്ചത്.

Published

|

Last Updated

തൃശൂര്‍|തൃശൂര്‍ ചേലക്കോട് നിയന്ത്രണം വിട്ട മില്‍മ ടാങ്കര്‍ ലോറി ഇടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. പഴയന്നൂര്‍ കല്ലേപ്പാടം സ്വദേശി ഷെമീര്‍, മണ്ണാര്‍ക്കാട് സ്വദേശി ജോസഫ് എന്നിവരാണ് മരിച്ചത്. ചേലക്കോട്ടില്‍ വെച്ച് ചായകുടിക്കാന്‍ ഇറങ്ങിയതായിരുന്നു ഇരുവരും. പെട്രോള്‍ ടാങ്കര്‍ ലോറി ഡ്രൈവറായ ജോസഫ് വണ്ടി നിര്‍ത്തി ചായകുടിക്കാന്‍ എത്തിയതായിരുന്നു.

കല്ലേപ്പാടം സ്വദേശിയായ ഷെമീര്‍ പഴയന്നൂരിലേക്ക് പോകുന്ന വഴിയാണ് ഇവിടെയെത്തിയത്. ഇതിനിടെ അതുവഴി വന്ന മില്‍മ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് ഇരുവരുടെയും ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ലോറിക്കടിയില്‍പ്പെട്ട ഇരുവരെയും പോലീസും, ഫയര്‍ഫോഴ്‌സും, നാട്ടുകാരും ചേര്‍ന്ന് ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Content Highlights:
Two individuals lost their lives after an out-of-control Milma tanker lorry crashed into them at Chelakkode in Thrissur. The deceased were identified as Shameer from Kallepadam and Joseph from Mannarkkad. Police, fire force personnel, and local residents carried out the rescue operations.

 

---- facebook comment plugin here -----

Latest