Connect with us

National

കനത്ത മഴയില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വെള്ളക്കെട്ട്; പണിയാന്‍ ചെലവഴിച്ചത് 1,200 കോടി, വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനേത് ആണ് വീഡിയോ എക്സിലൂടെ പങ്കുവച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി|ശക്തമായ മഴയില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വെള്ളക്കെട്ട്. വെള്ളക്കെട്ട് വീഡിയോ പുറത്ത് വിട്ട് കോണ്‍ഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനേത്. എക്‌സിലൂടെയാണ് വീഡിയോ പങ്കുവച്ചത്. പുതിയ പാര്‍ലമെന്റ് പണിയാന്‍ 1,200 കോടിയാണ് ചെലവഴിച്ചത്. മഴക്കാലത്ത് പാര്‍ലമെന്റ് മന്ദിരത്തിന്റെ അവസ്ഥ പരിതാപകരമെന്നും സുപ്രിയ ശ്രീനേത് കുറിച്ചു.

ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയില്‍ പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ വെള്ളം ഒലിച്ചിറങ്ങുന്നതും പുറത്ത് വെള്ളം കെട്ടിനില്‍ക്കുന്നതും കാണിക്കുന്ന വീഡിയോകള്‍ പങ്കുവെച്ചുകൊണ്ട് കോണ്‍ഗ്രസ് എംപി രേണുക ചൗധരിയും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു. പുതിയ പാര്‍ലമെന്റിന് വോട്ടല്ല, ബോട്ടുകളാണ് വേണ്ടതെന്ന് പാര്‍ലമെന്റിന് പുറത്തുള്ള വെള്ളക്കെട്ടിനെതിരെ രേണുക ചൗധരി പരിഹസിച്ചു.

Content Highlights:
Heavy rainfall led to waterlogging inside and outside the new Parliament building in New Delhi. Congress leaders Supriya Shrinate and Renuka Chowdhury shared videos of water leakage to criticize the Central government. They questioned the infrastructure quality of the project built at a huge cost.

 

---- facebook comment plugin here -----

Latest