Connect with us

Kerala

പയ്യന്നൂരില്‍ അമിതവേഗതയിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാള്‍ക്ക് പരിക്ക്

മയ്യില്‍ നിരത്തുംപാലം സ്വദേശി ഷാഹിദ് ആണ് മരിച്ചത്.

Published

|

Last Updated

കണ്ണൂര്‍| കണ്ണൂര്‍ പയ്യന്നൂര്‍ പെരുമ്പയില്‍ അമിതവേഗതയിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു. മയ്യില്‍ നിരത്തുംപാലം സ്വദേശി ഷാഹിദ് ആണ് മരിച്ചത്. 21 വയസ്സായിരുന്നു. ഷാഹിദിന്റെ ഒപ്പമുണ്ടായിരുന്ന തിരുവട്ടൂര്‍ സ്വദേശി ഷിബിലിന് ഗുരുതരമായി പരിക്കേറ്റു. പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്.

വിദ്യാര്‍ത്ഥികളായ ഇരുവരും കൊല്ലത്തുനിന്ന് അവധിക്ക് നാട്ടില്‍ വന്നതായിരുന്നു. റോഡിലൂടെ നടന്ന് പോകുമ്പോള്‍ കാറിടിക്കുകയായിരുന്നു. അപകടമുണ്ടാക്കിയശേഷം കാര്‍ നിര്‍ത്താതെ പോയിരുന്നു. അന്വേഷണത്തില്‍ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

Content Highlights:
A 21-year-old youth named Shahid died and another was severely injured in a hit-and-run accident at Perumba in Payyannur. The students were walking along the road when a speeding car hit them. Kannur Police have taken the involved car into custody.

 

---- facebook comment plugin here -----

Latest