Connect with us

National

ജമ്മു കാശ്മീരില്‍ വീടിന് തീപിടിച്ച് മൂന്ന് സഹോദരിമാര്‍ വെന്തുമരിച്ചു

സഹോദരിമാരായ ബിസ്മ (18), സൈക്ക (14), സാനിയ (11) എന്നിവരാണ് വെന്തുമരിച്ചത്.

Published

|

Last Updated

ശ്രീനഗര്‍|ജമ്മു കാശ്മീരില്‍ മൂന്ന് നിലകളുള്ള വീടിന് തീപിടിച്ച് സഹോദരിമാര്‍ വെന്തുമരിച്ചു. റംബാന്‍ ജില്ലയിലെ ധന്‍മസ്ത-തജ്നിഹാല്‍ ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. സഹോദരിമാരായ ബിസ്മ (18), സൈക്ക (14), സാനിയ (11) എന്നിവരാണ് വെന്തുമരിച്ചത്.

കുട്ടികള്‍ മുകളിലത്തെ നിലയില്‍ ഉറങ്ങുകയായിരുന്നുവെന്നും തീ പടര്‍ന്നതോടെ ഇവര്‍ വീടിനുള്ളില്‍ കുടുങ്ങിയതാവാമെന്നാണ് പ്രാഥമിക വിവരം. സംഭവസ്ഥലത്ത് അഗ്‌നിശമന സേനാംഗങ്ങള്‍ എത്തി തീ നിയന്ത്രണ വിധേയമാക്കി. മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. അതേസമയം വീടിന് തീപിടിക്കാനുണ്ടായ കാരണം കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

 

 

 

 

---- facebook comment plugin here -----

Latest