Connect with us

Kerala

പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു

ചെറിയപല്ലന്‍തുരുത്ത് തട്ടുകടവ് പുഴയില്‍ കുളിക്കാനിറങ്ങിയ ശ്രീവേദ (10), അഭിനവ് (13), ശ്രീരാഗ് (13) എന്നിവരാണ് മരിച്ചത്.

Published

|

Last Updated

കൊച്ചി | എറണാകുളം വടക്കന്‍ പറവൂരില്‍ മൂന്ന് കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു.

ചെറിയപല്ലന്‍തുരുത്ത് തട്ടുകടവ് പുഴയില്‍ കുളിക്കാനിറങ്ങിയ ശ്രീവേദ (10), അഭിനവ് (13), ശ്രീരാഗ് (13) എന്നിവരാണ് മരിച്ചത്.

ഉച്ചക്ക് ശേഷമാണ് ഇവര്‍ പുഴയിലിറങ്ങിയത്. ഇവരുടെ സൈക്കിളും വസ്ത്രങ്ങളും പുഴയുടെ ഓരത്ത്കണ്ട നാട്ടുകാരാണ് തിരച്ചില്‍ നടത്തിയത്. പിന്നീടാണ് കുട്ടികളെ കാണാതായ വിവരം വീട്ടുകാരും അറിയുന്നത്.

 

 

Latest