Connect with us

Kerala

പതിമൂന്നുകാരിയുടെ ദുരൂഹ മരണം; സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

പെണ്‍കുട്ടിയുടെ മാതാവിന്റെ ഹരജിയിലാണ് ഉത്തരവ്.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്ത് പതിമൂന്നുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. പെണ്‍കുട്ടിയുടെ മാതാവിന്റെ ഹരജിയിലാണ് ഉത്തരവ്.

2023 മാര്‍ച്ച് 29ന് അബോധാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടി പിന്നീട് മരിക്കുകയായിരുന്നു. പെണ്‍കുട്ടി തുടര്‍ച്ചയായി പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു.

എട്ട് മാസത്തോളം പോലീസ് അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.

Latest