Editors Pick
ഇന്ത്യയിൽ സോളോ ട്രിപ്പിന് തെരഞ്ഞെടുക്കാവുന്ന അഞ്ച് സ്ഥലങ്ങൾ ഇവയാണ്
ശാന്തമായ അന്തരീക്ഷത്തിനും മനോഹരമായ കാഴ്ചകൾക്കും പേരുകേട്ടതാണ് സിക്കിം.
ലോകത്ത് എവിടെയും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് വലിയ ട്രെൻഡാണ്.ആളുകൾ അവരുടെ ഷെഡ്യൂളിനും അന്തരീക്ഷത്തിനും അനുയോജ്യമായ സോളോ ട്രിപ്പുകൾ തെരഞ്ഞെടുക്കാറുണ്ട്. എന്നാൽ ഇന്ത്യയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യാവുന്ന ചില സ്ഥലങ്ങൾ പരിചയപ്പെടാം.
ഗോവ
ഗോവ എപ്പോഴും സോളോ ട്രിപ്പിന് തെരഞ്ഞെടുക്കാവുന്ന മികച്ച ഒരു സ്ഥലമാണ്. ബീച്ചുകൾ റിസോർട്ടുകൾ, ഇവിടുത്തെ സൂര്യാസ്തമയം എന്നിവ പ്രസിദ്ധമാണ്.വിശ്രമകരമായ പകലുകൾക്കും ശാന്തമായ രാത്രികൾക്ക് കൂടി പേര് കേട്ടതാണ് ഇവ.
സിക്കിം
ശാന്തമായ അന്തരീക്ഷത്തിനും മനോഹരമായ കാഴ്ചകൾക്കും പേരുകേട്ടതാണ് സിക്കിം. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരുടെ ഇഷ്ട സ്ഥലമായ ഇവിടെ മനോഹരമായ ഹിൽസ്റ്റേഷനുകളും ഉണ്ട്.
ഋഷികേഷ്
ഋഷികേഷ് ഒരു സോളോ യാത്ര കേന്ദ്രമാണ്. സാഹസികത തേടുന്നവരെയും ഈ സ്ഥലം ആകർഷിക്കുന്നു എന്നതാണ് പ്രത്യേകത.
മക്ലിയോഡ് ഗഞ്ച്
ഹിമാചൽ പ്രദേശിലെ മക്ലിയോഡ് ഗഞ്ച് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പറ്റിയ സ്ഥലമാണ്. ടിബറ്റൻ ബുദ്ധസംസ്കാരം കുന്നുകളിലൂടെയുള്ള യാത്ര എന്നിവയെല്ലാം നിങ്ങൾക്ക് നല്ല ഒരു അനുഭവം തന്നെ നൽകും.
വാരണാസി
ഗംഗ നദി,ഘട്ടുകൾ മികച്ച അന്തരീക്ഷം എന്നിവയുള്ള സോളോ ട്രിപ്പിന് തെരഞ്ഞെടുക്കാവുന്ന മറ്റൊരു സ്ഥലം കൂടിയാണ് വാരണാസി.



