Kerala
കോട്ടയം മെഡിക്കല്‍ കോളജില്‍ വെള്ളമില്ല; ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു
21ഓളം ശസ്ത്രക്രിയകളായിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്.
കോട്ടയം| കോട്ടയം മെഡിക്കല്‍ കോളജില്‍ വെള്ളമില്ലാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു. സര്‍ജിക്കല്‍ ബ്ലോക്കിലെ വെള്ളം എത്തിക്കുന്ന പമ്പുകള്‍ തകരാറില്‍ ആയതാണ് കാരണം. പമ്പുകള്‍ നന്നാക്കാനുള്ള പണികള്‍ ആരംഭിച്ചു. പുതിയ സര്‍ജിക്കല്‍ ബ്ലോക്കിന്റെ എട്ടാം നിലയിലാണ് വാട്ടര്‍ ടാങ്കുകള്‍ ഉള്ളത്.
ഈ വാട്ടര്‍ടാങ്കറുകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പമ്പുകളും മോട്ടോറുകളും ആണ് തകരാറിലായത്. വെള്ളമില്ലാതായതോടെ മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്ക്രിയകള്‍ മുടങ്ങിയിരിക്കുകയാണ്. 21ഓളം ശസ്ത്രക്രിയകളായിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്.
---- facebook comment plugin here -----




