Connect with us

Kerala

ട്രെയിന്‍ തട്ടി യുവാവിന്റെ കാല്‍പാദം അറ്റു

ഷാജി തിരൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ ഭാഗത്തേക്ക് പാളത്തിന് സമീപത്തുകൂടിനടന്നു പോകുന്നതിനിടെയാണ് അപകടമുണ്ടാത്.

Published

|

Last Updated

തിരൂര്‍ | കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് തട്ടി യുവാവിന്റെ കാല്‍പാദമറ്റു. പുറത്തൂര്‍ ഏഴിപ്പാലം സ്വദേശി പടന്നവളപ്പില്‍ ഷാജി(40)ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. തിരൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള മുത്തൂര്‍ ദേശബന്ധു വായനശാലയ്ക്ക് സമീപമാണ് അപകടമുണ്ടായത്.

ഷാജി തിരൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ ഭാഗത്തേക്ക് പാളത്തിന് സമീപത്തുകൂടി നടന്നു പോകുന്നതിനിടെയാണ് അപകടമുണ്ടാത്. ഉടന്‍ തന്നെ ആര്‍പിഎഫും നാട്ടുകാരും ചേര്‍ന്ന് ഇയാളെ തിരൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന്  അവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൂലിപ്പണിക്കാരനാണ് പരിക്കേറ്റ ഷാജു.

Latest